തിരുവനന്തപുരം: സപ്ലൈകോയുടെ സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചതിന് പിന്നാലെ പുതിയ നിരക്കുകൾ പുറത്ത് വിട്ട് ഭക്ഷ്യവകുപ്പ്. മാർക്കറ്റ് വിലയിൽനിന്ന് 35 ശതമാനം വിലക്കുറവിലാണ് പുതിയ വില വിവര പട്ടിക ഭക്ഷ്യവകുപ്പ് തയ്യാറാക്കിയത് . എന്നാൽ സേൈപ്ലകോ സബ്‌സിഡി നിരക്കിൽ നൽകുന്ന 13 ഇനങ്ങളുടെ വിലയാണ് കുത്തനെ കൂട്ടിയിരിക്കുന്നത്.
പുതിയ നിരക്ക് അനുസരിച്ച് ഏറ്റവും കൂടുതൽ വില കൂടിയിരിക്കുന്നത് മുളകിനാണ്. 37. 50 രുപയ്ക്ക് ലഭിച്ചിരുന്ന അരക്കിലോ മുളക് ഇപ്പോൾ ലഭിക്കുന്നത് 82 രൂപയ്ക്കാണ്. ഒറ്റയടിക്ക് 44. 50 രൂപയാണ് കൂടിയത്. ചെറുപയർ ഒരു കിലോ 92 രൂപ , ഉഴുന്ന് 95, വൻകടല 69 , വൻ പയർ 75 , തുവരപരിപ്പ് 111, പഞ്ചസാര 27, മല്ലി അരക്കിലോ 39 , വെള്ളിച്ചെണ്ണ അരകിലോ 55 , കുറുവ അരി 30 , മട്ട അരി 30, പച്ചരി 26 എന്നിങ്ങനെയാണ് പുതിയ നിരക്ക്.
നേരത്തെ ചെറുപയർ 74, ഉഴുന്ന് 66, വൻകടല 43, വൻ പയർ 45, തുവരപരിപ്പ് 65, മുളക് 75, മല്ലി 39 രൂപ 50 പൈസ, പഞ്ചസാര 22, വെളിച്ചെണ്ണ 46, കുറവ അരി 25, മട്ട അരി 25, പച്ചരി 23 എന്നിങ്ങനെയായിരുന്നു വില.
സപ്ലൈകോയിലെ അവശ്യസാധനങ്ങളുടെ വിലവർദ്ധനവ് ജനങ്ങളെ ബാധിക്കില്ലെന്നാണ് ഭക്ഷ്യമന്ത്രി ജിആർ അനിൽ പറഞ്ഞിരുന്നത്. സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കാൻ തീരുമാനിച്ചത്. വിലവർധന ജനങ്ങളെ അധികം പ്രയാസപ്പെടുത്തില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്ര വിലവർധനവ് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്. ഇതോടെ പൊതുജനങ്ങൾക്ക് സപ്ലൈകോയിലും രക്ഷയില്ലാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.
Discussion about this post