ജയ്പൂർ; കോൺഗ്രസ് എംഎൽഎയും മുൻ രാജസ്ഥാൻ ക്യാബിനറ്റ് മന്ത്രിയുമായ മഹേന്ദ്രജീത് സിംഗ് മാളവ്യ ബിജെപിയിൽ ചേരാൻ സാധ്യതയെന്ന് വിവരം. കഴിഞ്ഞ ദിവസം, രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി സോണിയ ഗാന്ധിയുടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്തെ മാളവ്യയുടെ അസാന്നിദ്ധ്യം ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നത്.
മാളവ്യ നിലവിൽ ബൻസ്വാര ജില്ലയിലെ ബാഗിദോര നിയമസഭാ സീറ്റിനെയാണ് പ്രതിനിധീകരിക്കുന്നത് . ദക്ഷിണ രാജസ്ഥാനിൽ നിന്നുള്ള ഒരു ഗോത്രവർഗ നേതാവെന്ന നിലയിൽ, ഇദ്ദേഹത്തിന് വലിയ സ്വാധീനം ഈ മേഖലയിലുണ്ട്. ഇദ്ദേഹം ബിജെിയിലെത്തിയാൽ ഈ സ്വാധീനം പാർട്ടിക്കും ഗുണകരമായേക്കും
മാളവ്യ നിലവിൽ ബൻസ്വാര ജില്ലയിലെ ബാഗിദോര നിയമസഭാ സീറ്റിനെയാണ് പ്രതിനിധീകരിക്കുന്നത് . ദക്ഷിണ രാജസ്ഥാനിൽ നിന്നുള്ള ഒരു ഗോത്രവർഗ നേതാവെന്ന നിലയിൽ, ബിജെപിക്ക് കോൺഗ്രസിനേക്കാൾ ശക്തമായ അടിത്തറയുണ്ടെന്ന് കണക്കാക്കപ്പെടുന്നു
Discussion about this post