പ്രായമെത്ര ആയാലും സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. പൈസ ചിലവാകുന്ന വഴി അറിയാത്തത് കൊണ്ടാണ് പലരും അതിന് മുതിരാത്തത്. എന്നാൽ അധികം പൈസ ചിവാകാതെ വീട്ടിലെ ചേരുവകൾ കൊണ്ട് നമുക്ക് ചർമ്മം സുന്ദരമാക്കിയാലോ?
ചുവന്ന പരിപ്പ് അഥവാ മസൂർ ദാൽ ഭക്ഷണം ഉണ്ടാക്കാൻ മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഉപയോഗിക്കാം. ഇത് ഒരു മികച്ച എക്‌സ്‌ഫോളിയേറ്ററായി പ്രവർത്തിക്കുകയും ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ എളുപ്പത്തിൽ നീക്കം ചെയ്തുകൊണ്ട് തിളക്കമുള്ള ചർമ്മം നൽകുകയും ചെയ്യുന്നു.
വരണ്ട ചർമ്മമാണ് പ്രശ്‌നമെങ്കിൽ പാലിനൊപ്പം ചേർത്ത ഫെയ്‌സ് പായ്ക്ക് നിങ്ങളുടെ ചർമ്മത്തിന് ആവശ്യമായ ഈർപ്പം പകർന്നു നൽകും. ഒരു ടേബിൾ സ്പൂൺ ചുവന്ന പരിപ്പ് രണ്ട് ടേബിൾസ്പൂൺ പാലിൽ ഒരു രാത്രി മുഴുവൻ മുക്കിവയ്ക്കുക. രാവിലെ ഇത് നന്നായി കുതിർന്ന ശേഷം ഒരു മിക്‌സിയിലിട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് മുഖത്തുടനീളം പുരട്ടി കുറച്ചുനേരം കാത്തിരുന്ന് ഉണങ്ങാൻ അനുവദിക്കാം. അതിനുശേഷം ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകി കളയുക
മിനുസമുള്ള ചർമ്മത്തിന്
മസൂർ പയർ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തിവയ്ക്കുക. രാവിലെ ഇത് അരച്ച് പേസ്റ്റ് തയ്യാറാക്കിയ ശേഷം ഇതിലേക്ക് മുൾട്ടാനി മിട്ടിയും തേനും ചേർത്ത് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടാം.
തിളക്കം നൽകാൻ
ഒരു ടീസ്പൂൺ മസൂർ പരിപ്പ് പേസ്റ്റായി അരച്ചെടുത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇത് മുഖത്തു പുരട്ടി പത്തു മിനിറ്റ് നേരം മസാജ് ചെയ്യുക
Discussion about this post