Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture
Temple

ആറ്റുകാൽ പൊങ്കാലയും കാപ്പുകെട്ടും

കാപ്പു കെട്ടോളം തന്നെ പ്രാധാന്യമുള്ളതാണ് പൊങ്കാല കഴിഞ്ഞുള്ള കാപ്പഴിക്കലും

by Brave India Desk
Feb 19, 2024, 02:25 pm IST
in Temple, Culture, Article
Share on Facebook
Tweet
WhatsApp
Telegram

കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. പൊങ്കാലക്ക് എട്ട് ദിവസം മുൻപ് കാർത്തിക നാളിൽ ആരംഭിക്കുന്ന ആഘോഷങ്ങൾ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്. കണ്ണകീ ചരിതം പാടി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവം ആരംഭിക്കുന്നു. കാർത്തിക നാളിലാണ്  കാപ്പുകെട്ട് എന്ന ചടങ്ങു നടക്കുന്നത്. കണ്ണകിയുടെ കഥപറയുന്ന തോറ്റം പാട്ട് പാടിയാണ് കാപ്പുകെട്ടിന് ആരംഭം കുറിക്കുന്നത്. ആറ്റുകാൽ ക്ഷേത്രത്തിന് മുന്നിൽ പച്ചയോലകൊണ്ട് കുടിൽ കെട്ടി അതിലിരുന്നാണ് തോറ്റം പാടുന്നത്.

തോറ്റം പാട്ടിൻറെ ആരംഭത്തിൽ ആശാനും ഭക്തജനങ്ങളും കൊടുങ്ങല്ലൂർ ഭഗവതി ആറ്റുകാലിലേക്ക് എത്തിചേരാനായി പ്രാർത്ഥിക്കും. പ്രാർത്ഥനയ്ക്കിടയിൽ ആശാൻ ഇടത് കണ്ണടച്ച് വലത് കണ്ണിലൂടെയും വലത് കണ്ണടച്ച് ഇടത് കണ്ണിലൂടെയും ഇടയ്ക്കിടയ്ക്ക് ശ്രീ കോവിലിലേക്ക് നോക്കികൊണ്ടിരിക്കും. അങ്ങനെ നോക്കുന്നതിനിടയിൽ ഒരു ദിവ്യപ്രകാശം എത്തിയതായി കണ്ടാൽ കൊടുങ്ങല്ലൂർ ഭഗവതി ശ്രീകോവിലിലേക്ക് എത്തിയതായി പാട്ടിലൂടെ അറിയിക്കും.

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

ഇത് പാടുന്ന നിമിഷം ആറ്റുകാൽ ക്ഷേത്രാങ്കണത്തിൽ ഭക്തജനങ്ങളുടെ കുരവയും ദേവീ സ്തുതികളും കതിനാവെടികളും ഉയരും. അതിന് ശേഷം ആറ്റുകാൽ ഭഗവതിയുടെ ഉടവാളിലേക്ക് കൊടുങ്ങല്ലൂർ ഭഗവതിയെ ആവാഹിച്ചിരുത്തും. ഇതിൻറെ ഭാഗമായി ആറ്റുകാൽ ഭഗവതിയുടെ ഉടവാളിൽ പഞ്ചലോഹം കൊണ്ടുള്ള കാപ്പ് (വള) അണിയിക്കും. സമാനമായ ഒരു കാപ്പ് മേൽശാന്തിയും സ്വയമണിയും. ഒപ്പം കസവ് നേരിയത് ഞൊറിഞ്ഞ് കിരീടമാക്കി ആറ്റുകാൽ ഭഗവതിയെ ധരിപ്പിക്കും. ഇതിനെയാണ് കാപ്പ്കെട്ട് എന്ന് പറയുന്നത്.

കന്യാകുമാരി ജില്ലയിലെ പല ക്ഷേത്രങ്ങളിലും മകരപൊങ്കലിലും കാപ്പുകെട്ട് ചടങ്ങ് നടക്കാറുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും തൈപൂയ ഉത്സവങ്ങളുടെ ഭാഗമായും കാപ്പുകെട്ട് നടക്കാറുണ്ട്. കൊടുങ്ങല്ലൂരമ്മയെ എഴുന്നള്ളിച്ച് ആറ്റുകാലിൽ എത്തിക്കുന്നത് മുതൽ പാണ്ഡ്യരാജാവിന്റെ നിഗ്രഹം വരെയുള്ള ഭാഗങ്ങളാണ് പൊങ്കാലയ്ക്ക് മുൻപായി തോറ്റം പാടി തീർക്കുന്നത്. തുടർന്ന് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാല ആരംഭിക്കുന്നത്.

കാപ്പു കെട്ടോളം തന്നെ പ്രാധാന്യമുള്ളതാണ് പൊങ്കാല കഴിഞ്ഞുള്ള കാപ്പഴിക്കലും. ഉത്സവം കഴിഞ്ഞ് ആറ്റുകാൽ ക്ഷേത്രം തന്ത്രി ഉടവാളിലെയും മേൽശാന്തിയുടെയും കാപ്പ് അഴിച്ച് മാറ്റും. ദേവി വിഗ്രഹത്തിൽ ചാർത്തിയിരുന്ന കസവ് നേരിയത് ആചാര പ്രകാരം മടക്കി കാപ്പുകൾക്കൊപ്പം തോറ്റം പാട്ട് ആശാനെ ഏൽപ്പിക്കും. ഇതോടെ പൊങ്കാല ഉത്സവ ചടങ്ങുകൾക്ക് പരിസമാപ്തിയായി എന്നാണ് വിശ്വാസം. കാപ്പഴിക്കൽ ചടങ്ങ് നടക്കുന്നതിന് മുൻപ് പൊലിപ്പാട്ട് പാടി ദേവിയെ വാഴ്ത്തും. ഭൂമിയിലെ സകല ചരാചരങ്ങൾക്കും സമൃദ്ധിയും ഐശ്വര്യവും ഉണ്ടാവാനാണ് പൊലിപ്പാട്ടിൽ പ്രാർത്ഥിക്കുന്നത്.

Tags: Attukal TempleTemples in Thiruvananthapuramattukal pongalaTemplesAttukal PonkalatravelAttukal Ponkala 2024
Share1
Tweet
Send
Share

Latest stories from this section

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ;  ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

Latest News

ജെൻ സിയ്ക്കൊപ്പം ‘ഭജൻ ക്ലബ്ബിംഗ്’ ; ദീൻ ദയാൽ ഉപാധ്യായ ജയന്തിയിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജെൻ സിയ്ക്കൊപ്പം ‘ഭജൻ ക്ലബ്ബിംഗ്’ ; ദീൻ ദയാൽ ഉപാധ്യായ ജയന്തിയിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് തടഞ്ഞ് ഡൽഹി പോലീസ് ; യോഗേന്ദ്ര യാദവും ഐസ അധ്യക്ഷ നേഹ ബോറയും ഉൾപ്പടെ കസ്റ്റഡിയിൽ

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

പ്രധാനമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചു ; അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies