ന്യൂഡൽഹി: ബിജെപിയുടെ ദ്വിദിന ദേശീയ കൺവെൻഷനിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെത്തി. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ അദ്ദേഹത്തെ സ്വീകരിച്ചു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന എക്‌സിബിഷൻ പ്രധാനമന്ത്രി സന്ദർശിച്ചു.
കൺവെൻഷനിൽ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മറ്റ് മുതിർന്ന േനതാക്കളും ഇന്ന് ഭാരത് മണ്ഡപത്തിൽ എത്തിയിരുന്നു. ജെപി നദ്ദ പാർട്ടിയുടെ പതാക ഉയർത്തി കൺവെൻഷൻ ഉദ്ഘാടം ചെയ്യും. ഇതിന് പിന്നാലെ ബിജെപിയുടെ ദേശീയ ഭാരവാഹികളുടെ യോഗവും നടക്കും. ഇതിന് ശേഷം, പ്രധാനമന്ത്രിയും ജെപി നദ്ദയും ബിജെപി അംഗങ്ങളെ അഭിസംബോധന ചെയ്യും.
കേന്ദ്രമന്ത്രിമാർ, ദേശീയ-സംസ്ഥാനതല പാർട്ടി ഉദ്യോഗസ്ഥർ, ദേശീയ കൗൺസിൽ അംഗങ്ങൾ, എംപിമാരും മുൻ എംപിമാരും, എംഎൽഎമാർ, നിയമസഭാ കൗൺസിൽ അംഗങ്ങൾ, മുൻ സംസ്ഥാന പ്രസിഡന്റുമാർ, കോ-ഓർഡിനേറ്റർമാർ, ലോക്സഭാ ക്ലസ്റ്ററുകൾ, മേയർമാർ, മുനിസിപ്പൽ കോർപ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും ചെയർപേഴ്സൺമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പ്രസിഡന്റുമാർ, ജില്ലാ കോ-ഓർഡിനേറ്റർമാർ, വിവിധ മുന്നണികളുടെ സംസ്ഥാന കോർഡിനേറ്റർമാർ, മാദ്ധ്യമങ്ങൾ, സോഷ്യൽ മീഡിയ, ഐടി സെൽ കോർഡിനേറ്റർമാർ തുടങ്ങി വിവിധ പ്രമുഖർ കൺവൻഷനിൽ പങ്കെടുക്കും.
Discussion about this post