വീട്ടിൽ പല ആവശ്യങ്ങൾക്കായി ചെറുനാരങ്ങ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ചെറുനാരങ്ങ പിഴിഞ്ഞ് അതിന്റെ തൊലി കളയുകയാണ് എല്ലാവരും ചെയ്യുക. എന്നാൽ, ഇനി നാരങ്ങ പിഴിഞ്ഞ് ബാക്കി വന്ന തൊലി കളയണ്ട. അതുകൊണ്ട് ചില ഉപയോഗങ്ങളുണ്ട്.
അറിയാം ചെറുനാരങ്ങ തൊലിയുടെ ചില ഗുണങ്ങൾ…
കറികളും ഡെസർട്ടുകളുമെല്ലാം ഉണ്ടാക്കുമ്പോൾ ഫ്ളേവർ ചേർക്കാൻ കടകളിൽ നിന്നും വാങ്ങുകയാണ് പതിവ്. എന്നാൽ, ഇനി നാരങ്ങ കൊണ്ട് കറികളിൽ ഫ്ളേവർ ചേർക്കാം. അതിനായി ചെറുനാരങ്ങയുടെ തൊലി ചുരണ്ടിയെടുത്ത് ഒരു എയർ ടൈറ്റ് പാത്രത്തിൽ ആക്കി ഫ്രിഡ്ജിൽ വയ്ക്കുക. കറികൾ, ജ്യൂസുകൾ, ഡെസർട്ടുകൾ എന്നിവയിൽ എല്ലാം ആവശ്യമുള്ളപ്പോൾ ഇത് ചേർത്തു കൊടുക്കാം.
ചെറുനാരങ്ങ ഉപയോഗിച്ച് ഡിസ് ഇൻഫെക്ടന്റ് ഉണ്ടാക്കാം. ഇതിനായി ഒരു ജാറിൽ പകുതി ചെറുനാരങ്ങയുടെ തൊലി നിറയ്ക്കുക. ഇതിന് മുകളിലൂടെ ഡിസ്റ്റിൽഡ് വൈറ്റ് വിനീഗർ ഒഴിച്ച് ജാർ നിറയ്ക്കാം. പിന്നീട് ജാർ മൂടി വച്ച് ഓരാഴ്ച്ചയ്ക്ക് ശേഷം എടുക്കുക. പിന്നീട് ഇത് തുറന്ന് അരിച്ചെടുത്ത് ഉപയോഗിക്കാം.
ചെറുനാരങ്ങയിൽ തിരിയിട്ട് അതിലേക്ക് അൽപ്പം കർപ്പൂരവും ഗ്രാമ്പൂവും ചേർത്ത് വിളക്ക് പോലെ കത്തിച്ചാൽ, ഇതിൽ നിന്നുണ്ടാകുന്ന ഗന്ധം കൊണ്ട് വീട്ടിലെ പ്രാണികളെയും കൊതുകിനെയും അകറ്റാം.
നാരങ്ങയുടെ തൊലിയിലേക്ക് അൽപ്പം ബേക്കിംഗ് സോഡ ചേർത്ത് സിങ്കും അടുക്കളയുടെ സ്ലാബുമെല്ലാം വൃത്തിയാക്കിയാൽ ഇവ മിന്നിത്തിളങ്ങും.
Discussion about this post