ബാംഗ്ലൂർ: വീണ വിജയനെതിരെ നടക്കുന്ന അന്വേഷണം തടയണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി തള്ളിയ കർണാടക ഹൈ കോടതിയുടെ വിധിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കേസ് അന്വേഷണം തുടരാമെന്നും അതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കഴിഞ്ഞ ദിവസമായിരുന്നു ഹൈ കോടതി വ്യക്തമാക്കിയിരുന്നത്. എന്നാൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിരുന്നല്ല, എന്നാൽ ഇന്നാണ് 46 പേജുള്ള വിധി പകർപ്പ് പുറത്ത് വന്നത്
വീണ വിജയന്‍റെ വിവാദ കമ്പനിയായ എക്സാലോജിക്കിനെതിരായ അന്വേഷണം തീർത്തും നിയമപരമാണെന്നും അതിനാൽ തന്നെ അതിനെതിരെ നടപടിയെടുക്കേണ്ട ആവശ്യമൊന്നും ഇല്ലെന്നാണ് കര്‍ണാടക ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ വിധിയില്‍ പറയുന്നത്. പ്രസക്തമായ നിയമങ്ങൾ പാലിച്ച് തന്നെയാണ് അന്വേഷണം നടക്കുന്നത് അതിൽ സംശയത്തിനിട നിലനിൽക്കുന്നില്ല .
അതിൽ തന്നെ നിയമപരമായ രീതിയിൽ യാതൊരു തടസ്സവും അന്വേഷണത്തിനെതിരെ ഉന്നയിക്കാൻ സാദ്ധ്യമല്ല . അതുകൊണ്ട് തന്നെ പിണറായി വിജയൻറെ മകൾ വീണ വിജയൻറെ ഉടമസ്ഥതയിൽ ഉള്ള എക്‌സാ ലോജിക് കമ്പനിക്കെതിരെയുള്ള അന്വേഷണം റദ്ദാക്കുകയോ തടയുകയോ ചെയ്യാൻ കഴിയില്ല. അത് കൊണ്ട് തന്നെ അന്വേഷണം തടയണം എന്ന് കാട്ടി വീണാ വിജയൻ ഉന്നയിച്ച ഒരു വാദങ്ങളും നിലനിൽക്കുന്നതല്ല എന്നും കർണാടക ഹൈ കോടതി വ്യക്തമാക്കി .
മറ്റ് അന്വേഷണ ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ ഏത് സാഹചര്യത്തിലാണ് ആണ് എസ്എഫ്ഐഒയ്ക്ക് കൈമാറേണ്ടത് എന്നത് കൃത്യമായി നിയമം അനുശാസിക്കുന്ന ചട്ടങ്ങളുണ്ടെന്നും അതിൽ സംശയത്തിനിടയില്ലെന്നും അവയെല്ലാം പാലിച്ചിരുന്നു എന്ന് കോടതിക്ക് ബോധ്യമായതിനാൽ അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളുകയാണ് എന്നും കോടതി വ്യക്തമാക്കി.
കൂടാതെ ഇപ്പോൾ അന്വേഷണം അതിന്റെ പ്രാഥമിക ഘട്ടത്തിലാണെന്നും, അത് കൊണ്ട് തന്നെ സ്വാഭാവിക നീതി നിഷേധം എന്ന വാദം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.
ലോകസഭാ തിരഞ്ഞെടുപ്പ് അടുത്ത് വന്നു കൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് വലിയ തിരിച്ചടി ആയിരിക്കുകയാണ് ഇപ്പോൾ കർണാടക ഹൈ കോടതിയിൽ നിന്നും വന്നിരിക്കുന്ന ഈ വിധി. പ്രേത്യേകിച്ചും, ഇത് സി എം ആർ എല്ലും വീണാ വിജയനും തമ്മിൽ നടന്ന ഒരു ഡീൽ അല്ലെന്നും മറിച്ച് പിണറായി വിജയന് ലഭിച്ച തുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്ന സാഹചര്യത്തിൽ.
Discussion about this post