ന്യൂഡൽഹി: ബിജെപി ദേശിയ കൺവെൻഷനിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേവലം കള്ളം പറയുന്നതിനപ്പുറം പ്രതിപക്ഷത്തിന് ഒന്നും പറയാനില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെപ്പോലെ താൻ വ്യാജ വാഗ്ദാനങ്ങൾ നൽകാറില്ല. കോൺഗ്രസ് അസ്ഥിരതയുടെ പ്രതീകമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കള്ളങ്ങൾ മാത്രമാണ് കോൺഗ്രസ് പറയുന്നത്. കേവലം കള്ളം പറയുന്നതിനൊപ്പം കോൺഗ്രസ് ഒന്നും പറയുന്നില്ല. പ്രതിപക്ഷത്തെ പോലെ ഞാൻ വ്യാജ വാഗ്ദാനങ്ങൾ നൽകാറില്ല. കോൺഗ്രസ് അസ്ഥിരതയുടെ പ്രതീകമാണ്. ഭാവിയെ കുറിച്ച് കോൺഗ്രസിന് ഒരു പരാതിയുമില്ല. കോൺഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണ്. ജാതിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. എന്നാൽ, എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകുന്നതാണ് ബിജെപിയുടെ രാഷ്ട്രീയം’- പ്രധാനമന്ത്രി വ്യക്തമാക്കി.
നമ്മുടെ സുരക്ഷാ സേനയുടെ മനോവീര്യം തകർക്കുന്നതിൽ നിന്നും പിന്നോട്ട് പോകാൻ കോൺഗ്രസ് തയ്യാറല്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അതുതന്നെയാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ ശാപം. ദേശിയ സുരക്ഷയെയും രാജ്യത്തിന്റെ തന്ത്രപരമായ ശക്തിയെയും തകർക്കുന്നതിനുള്ള ഒരു അവസരം പോലും അവർ പാഴാക്കുന്നില്ല. അഞ്ച് വർഷം മുൻപ് രാജ്യത്തിന് റഫേൽ യുദ്ധവിമാനം ലഭിക്കാതിരിക്കാൻ അവർ ശ്രമിച്ചു. നമ്മുടെ സുരക്ഷാ സേനയുടെ സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് അവർ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്നു. സർജിക്കൽ സ്ട്രൈക്ക് നടന്നപ്പോൾ അവർ തെളിവ് ചോദിച്ചു. കോൺഗ്രസ് ആകെ ആശയക്കുഴപ്പത്തിലാണ്. മോദിയെ പരമാവധി വെറുക്കണമെന്നും വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കണമെന്നും കോൺഗ്രസിലെ ഒരു കൂട്ടർ പറയുമ്പോൾ മോദിയെ വെറുക്കരുത്, കോൺഗ്രസിന് കൂടുതൽ നഷ്ടമുണ്ടാകുമെന്ന് മറ്റൊരു കൂട്ടർ പറയുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
Discussion about this post