Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അച്ഛനെ കൊണ്ടുവരുമ്പോൾ ആംബുലൻസിലിരുന്ന് ഞാൻ ആലോചിച്ചു, അമ്മ ഇനി എന്ത് ചെയ്യും; അതിനുള്ള ഉത്തരമാണ് ഇന്നത്തെ ഇന്ദ്രജിത്തും ഞാനും; പൃഥ്വിരാജ്

by Brave India Desk
Feb 19, 2024, 11:26 am IST
in Kerala, Cinema
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: മല്ലികാ സുകുമാരന്റെ സിനിമാ ജീവിതത്തിലെ 50-ാം വാർഷികാഘോഷത്തിൽ അമ്മയുടെ ധൈര്യത്തെക്കുറിച്ച് വാചാലനായി നടൻ പൃഥ്വിരാജ്. തിരുവനന്തപുരം അപ്പോളോ ഡിമോറോയിൽ വെച്ച് നടന്ന പരിപാടിയിൽ പൃഥ്വിരാജ് മല്ലിക സുകുമാരനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അച്ഛൻ മരിച്ച് ആംബുലൻസിൽ വരുമ്പോൾ താൻ ഓർത്തത് അമ്മ ഇനി എന്ത് ചെയ്യും എന്നാണ്. എന്നാൽ, അമ്മ എന്ത് ചെയ്തു എന്നതിനുള്ള ഉത്തരമാണ് ഇപ്പോൾ എല്ലാവരും കാണുന്ന പൃഥ്വിരാജും ഇന്ദ്രിത്തും എന്ന് പൃഥ്വി പറഞ്ഞു. ലോകത്തിൽ ഒരു മകനും സ്വന്തം അമ്മയുടെ സിനിമ പ്രൊഡ്യൂസ് ചെയ്യാനും ഒപ്പം അഭിനയിക്കാനും സംവിധാനം ചെയ്യാനും ഭാഗ്യം കിട്ടിക്കാണില്ലെന്നും താരം കൂട്ടിച്ചേർത്തു. മകന്റെ വാക്കുകൾ കണ്ണീരോടെയാണ് മല്ലിക കേട്ടത്.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

‘ഇന്ന് നടക്കുന്ന ചടങ്ങിൽ എത്താൻ കഴിയില്ലെന്നാണ് കരുതിയത്. മറ്റൊരു സിനിമയുടെ ആവശ്യത്തിനായി യുഎസിൽ പോവേണ്ടതായിരുന്നു.
അമ്മ ഇടക്കിടെ ചോദിക്കുന്നുണ്ടായിരുന്നു. നീ വരില്ലേ എന്ന്. എന്താണെന്ന് അറിയില്ല വിസ ഇതുവരെ കിട്ടിയില്ല. അമ്മ ആയതുകൊണ്ട് ജോ ബൈഡനെ വരെ വിളിച്ച് അവന്റെ വിസ ഇന്ന് കൊടുക്കണ്ട എന്ന് പറഞ്ഞു കാണും. എന്തോ പണി അമ്മ ഒപ്പിച്ചുണ്ടെന്ന് ഉറപ്പാണ്.

ലോകത്തിലെ എത്ര മക്കൾക്ക് ഈ ഭാഗ്യം കിട്ടിയിട്ടുണ്ടെന്ന് അറിയില്ല. ഒരു പക്ഷേ ഞാൻ മാത്രമായിരിക്കും ഈയൊരു ഭാഗ്യം കിട്ടിയ വ്യക്തി. അമ്മയോടൊപ്പം അഭിനയിക്കാനും അമ്മയുടെ സിനിമ നിർമ്മിക്കാനും സംവിധാനം ചെയ്യാനും എനിക്ക് കഴിഞ്ഞു. അതിൽ ഞാൻ ഒരുപാട് അഭിമാനം കൊള്ളുന്നു. ഒരു കലാകാരിയെന്ന നിലയിൽ ആധികാരികമായി അമ്മയെ കുറിച്ച് പറയാൻ ഞാൻ ആളല്ല. പക്ഷെ, ഞാൻ 41 വർഷം കണ്ട ഒരു സ്ത്രീയെന്ന നിലയ്ക്ക് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ ഒരു വ്യക്തിയാണ് എന്റെ അമ്മ. അച്ഛൻ മരിച്ച് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരുമ്പോൾ അമ്മ ഒറ്റക്ക് മറ്റൊരു വണ്ടിയിലാണ്. ഞാനും ചേട്ടനും അച്ഛന്റെ കൂടെ ആംബുലൻസിലാണ്. അന്ന് ഞാൻ ആലോചിക്കുന്നുണ്ടായിരുന്നു. അമ്മ എന്ത് ചെയ്യും. അമ്മ എന്ത് ചെയ്തു എന്നതിന് ഉത്തരമാണ് ഇന്ന് ഇവിടെ നിൽക്കുന്ന ഇന്ദ്രജിത്തും ഞാനും’- പൃഥ്വിരാജ് പറഞ്ഞു.

ജീവിതത്തിൽ ഇനി അധിക മോഹങ്ങൾ ഒന്നുമില്ലെന്നും ഇത് വരെ ജഗദീശ്വൻ നൽകിയ വരദാനത്തിന് നന്ദി പറയുന്നതായും മറുപടി പ്രസംഗത്തിൽ മല്ലികാ സുകുമാരൻ പറഞ്ഞു. തിരിഞ്ഞു നിൽക്കുമ്പോൾ ദുർഘടകരമായ അവസ്ഥ മറികടക്കാൻ കൂടെ നിന്ന സഹോദരങ്ങൾ , മറ്റു കുടുംബാംഗങ്ങൾ മക്കൾ എന്നിവരുടെ പിന്തുണയും, സിനിമാ മേഖലയിലെ സഹായവും മറക്കാനാകാത്തതാണ്. 50-ാം വാർഷികം ആഘോഷിക്കുക എന്നത് സുഹൃത് സംഘത്തിന്റെ താൽപര്യമായിരുന്നു. അത് എല്ലാവരും ഏറ്റെടുത്തു. എല്ലാവരേയും നന്ദി പൂർവ്വം സ്മരിക്കുന്നുവെന്നും മല്ലിക സുകുമാരൻ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.

Tags: SUKUMARANcinemaprithvirajindrajith sukumaranMallika Sukumaran
Share44
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies