എറണാകുളം: ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. 10 പ്രതികളാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. രണ്ട് പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി നടപടി ഹൈക്കോടതി റദ്ദാക്കി.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രധാന പ്രതികളായ എം.സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ.കെ ഷിനോജ്, കെ.സി രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപി റഫീഫ്, എന്നിവർ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഇവർക്ക് ജീവപര്യന്തം തടവായിരുന്നു കോടതി വിധിച്ചിരുന്നത്. ലംബു പ്രദീപിന് മൂന്ന് വർഷം തടവും കോടതി വിധിച്ചിരുന്നു. ജീവപര്യന്തം തടവ് റദ്ദാക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട എം പാനൂർ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്ദൻ മരിച്ചിരുന്നു.
കേസിൽ കുഞ്ഞനന്ദന് പിഴ ചുമത്തിയിരുന്നു. ഈ പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞനന്ദന്റെ ഭാര്യയും ഹർജി നൽകിയിരുന്നു. എന്നാൽ ഇത് കോടതി തള്ളി. വിചാരണ കോടതി വെറുതെവിട്ട കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരോട് ഈ മാസം 26 ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇവർക്ക് അന്നേ ദിവസം ശിക്ഷ വിധിക്കും. അതേസമയം കേസിലെ 24 പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കണമെന്ന കെ.കെ രമ എംഎൽഎയുടെ ഹർജി കോടതി തള്ളി.
കേസിൽ കുഞ്ഞനന്ദന് പിഴ ചുമത്തിയിരുന്നു. ഈ പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞനന്ദന്റെ ഭാര്യയും ഹർജി നൽകിയിരുന്നു. എന്നാൽ ഇത് കോടതി തള്ളി. വിചാരണ കോടതി വെറുതെവിട്ട കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരോട് ഈ മാസം 26 ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇവർക്ക് അന്നേ ദിവസം ശിക്ഷ വിധിക്കും. തെളിവുകളുടെ അഭാവത്തിലായിരുന്നു ഇവരെ കോടതി വെറുതെവിട്ടത്. അതേസമയം കേസിലെ 24 പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കണമെന്ന കെ.കെ രമ എംഎൽഎയുടെ ഹർജി കോടതി തള്ളി.
കോഴിക്കോട് സെഷൻസ് കോടതിയിലായിരുന്നു കേസിന്റെ വിചാരണ. 34 പ്രതികൾ ഉണ്ടായിരുന്ന കേസിൽ സിപിഎം നേതാവ് മോഹനൻ മാസ്റ്റർ ഉൾപ്പെടെ 24 പ്രതികളെ വെറുതെ വിടുകയായിരുന്നു. ഇതിനെതിരെയാണ് രമ ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post