ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി പരാജയപ്പെടുമെന്ന് പ്രവചിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 400 സീറ്റ് സ്വപ്നം യാഥാർത്ഥ്യമാകില്ലെന്ന് അമേഠിയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
400ലധികം സീറ്റുകൾ നേടുമെന്ന് ബി.ജെ.പി അവകാശപ്പെടുന്നുണ്ടെങ്കിലും 100 സീറ്റുകൾ കടക്കാനാകില്ല.ഇത്തവണ അവർ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടും’ ഖാർഗെ പറഞ്ഞു.
നിരവധി തവണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങളിൽ ശത്രുത വിതയ്ക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
അമേഠിയിലെ ജനങ്ങൾക്ക് ഗാന്ധി കുടുംബവുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ഖാർഗെ പറഞ്ഞു.രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കഠിനാധ്വാനം ചെയ്ത നാടാണിത്. അമേഠിയിലെ ജനങ്ങൾക്ക് നെഹ്രു കുടുംബവുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post