ഒരേ ഗുണഫലത്തിനായി പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കുറവ് വ്യായാമം മതിയെന്ന് പുതിയ പഠനം. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ പ്രശസ്തമായ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് വ്യായാമത്തിൽ നിന്നും കൂടുതൽ ആരോഗ്യ ഗുണങ്ങൾ ലഭിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.
അഞ്ച് മണിക്കൂർ കഠിനമായി പുരുഷന്മാർ വ്യായാമം ചെയ്താൽ കിട്ടുന്ന ഗുണം നേടാൻ സ്ത്രീകൾ ആഴ്ച്ചയിൽ വെറും 2.5 മണിക്കൂറിൽ താഴെയുള്ള മിതമായ വ്യായാമങ്ങൾ മതി. അതായത് പതിവായി വ്യായാമം ചെയ്യുന്ന സ്ത്രീകൾക്ക് അവരുടെ ചെറുപ്പം നിലനിർത്താനുള്ള സാധ്യത 24 ശതമാനമാണെങ്കിൽ പുരുഷന്മാർക്ക് അത് 15 ശതമാനം മാത്രമാണ്.
അമേരിക്കയിലുടനീളമുള്ള 412,413 പ്രായപൂർത്തിയായ വ്യക്തികളിൽ 1997 മുതൽ 2019 വരെയുള്ള കാലയളവിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പഠനം പൂർത്തിയാകുമ്പോഴേക്കും 39,935 പേർ മരിച്ചിരുന്നു. ഇതിൽ 11,670 മരണങ്ങളും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ മൂലമാണ് സംഭവിച്ചത്.
മസിൽ ദൃഢതാ പരിശീലനത്തിന്റെ കാര്യം മാത്രമെടുത്താൽ, ആഴ്ച്ചയിൽ ഒരു സെഷനുകൾ വീതം മാത്രം കൊണ്ട് തന്നെ സ്ത്രീകൾക്ക് കിട്ടുന്ന ഗുണഫലങ്ങൾ മൂന്ന് സെഷനുകൾ പൂർത്തിയായാൽ മാത്രമാണ് ലഭിക്കുന്നതെന്നും പഠനം പറയുന്നു.
Discussion about this post