തിരുവനന്തപുരം: ഭക്തി നിർഭരമായ ആറ്റുകാലയ്ക്കായി തിരുവനന്തപുരത്ത് തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. സ്ത്രീകളുടെ ശബരിമലയിൽ ഇനി പൊങ്കാലയടുപ്പുകൾ നിറയാൻ ഇനി അഞ്ചു നാളുകൾ. കേരളത്തിൽ നിന്നും മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാൻ ഭക്തർ ക്ഷേത്രത്തിലെത്തും. പൊങ്കാലയുടെ തലേ ദിവസം തന്നെ തിരുവനന്തപുരത്ത് എത്തി താമസിക്കുന്നവരാണ് പലരും. ക്ഷേത്രത്തിനടുത്തുള്ള ബന്ധുക്കളുടെ വീടുകളിൽ താമസമാക്കുകയാണ് പതിവെങ്കിലും ഇതിന് സാധിക്കാത്തവർക്ക് കുറഞ്ഞ ചിലവിലുള്ള താമസസൗകര്യങ്ങൾക്ക് എവിടെയൊക്കെയാണെന്ന് നോക്കാം…
ഷീ ലോഡ്ജ്
തിരുവനന്തപുരം കോർപറേഷന്റെ സംരംഭമാണ് ഷീ ലോഡ്ജ്. റെയിൽ വേ സ്‌റ്റേഷന് സമീപമുള്ള ഷീ ലോഡ്ജിൽ താമസിക്കണമൈങ്കിൽ കുടുംബശ്രീ മിഷന്റെ വെബ്‌സൈറ്റ് മുഖേന ബുക്ക് ചെയ്യാം. 250 രൂപ മാത്രമാണ് ദിവസ വാടക.
എന്റെ കൂട്
വനിതാ ശിശു വകുപ്പിന്റെ സംരംഭമായ എന്റെ കൂട് തമ്പാനൂർ കെഎസ്ആർടിസി കെട്ടിടത്തിന്റെ എട്ടാം നിലയിലാണ് പ്രവർത്തിക്കുന്നത്. ഒരേ സമയം, അമ്പത് പേർക്ക് വരെ ഇവിടെ വിശ്രമ സൗകര്യമുണ്ട്. ശീതീകരിച്ച മുറികളാണ് ഇവിടെയുള്ളത്. താമസ സൗകര്യം സൗജന്യമാണ്.
വൺഡേ ഹോം
വനിത ശിശു വകുപ്പിന്റെ ഈ സംരംഭം തമ്പാനൂർ കെഎസ്ആർടിസി കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഏകദിന വസതി. ഡോർമെട്രിക്ക് 150 രൂപയും ക്യൂബിക്കിളിന് 250 രൂപയുമാണ്.
കേരള പോലീസിന്റെ കീഴിലുള്ള ലോഡ്ജ്
പാളയത്തെ ചന്ദ്രശേഖർ നായർ സ്‌റ്റേഡിയത്തിൽ പ്രവർത്തിക്കുന്നു. ശീതികരിച്ച മുറികളുള്ള ഇവിടെ പല മുറികളിലായി 84 ബെഡുകളുണ്ട്. ഒരു ബെഡിന് 250 രൂപയാണ് നിരക്ക്.
സർക്കാർ അതിഥിമന്ദിരം
ഗസ്റ്റ് ഹൗസ്, തൈക്കാട് : സിംഗിൾ എസി റൂമിന്റെ വാടക 700 രൂപ; ബന്ധപ്പെടാനുള്ള ഫോൺ നമ്പർ – 04712324561/2324259
പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകൾ
തൈക്കാട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് : വഴുതക്കാട് റോഡ്, പോലീസ് ട്രെയിനിങ് കോളേജിന് സമീപം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ – 04712323711
പാലോട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് : ബന്ധപ്പെടാനുള്ള ഫോൺ നമ്പർ – 7594970452
ആര്യനാട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് : ബന്ധപ്പെടാനുള്ള ഫോൺ നമ്പർ – 7594970451
നെയ്യാറ്റിൻകര പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് : ടിബി ജംഗ്ഷൻ ഹോസ്പിറ്റൽ ജംഗ്ഷൻ റോഡ്, വഴുതൂർ – ബന്ധപ്പെടാനുള്ള ഫോൺ നമ്പർ – 7594970456
നെടുമങ്ങാട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് : മേലാംകോട് – ബന്ധപ്പെടാനുള്ള ഫോൺ നമ്പർ – 7594970581
വിതുര പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് : സംസ്ഥാനപാത 45, വിതുര, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ – 7594970453
ആറ്റിങ്ങൽ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് : ദേശീയപാത 66, കൊട്ടിയോട്, കിഴക്കുപുറം – ബന്ധപ്പെടാനുള്ള ഫോൺ നമ്പർ – 7594970450
പാറശ്ശാല പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് : വെള്ളറട റോഡ്, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ – 7594970457
പൊൻമുടി പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് : ബന്ധപ്പെടാനുള്ള ഫോൺ നമ്പർ – 7594970455.
Discussion about this post