ബെംഗളൂരു: വയനാട് വന്യജീവി ആക്രമണങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങളിൽ സന്ദർശനം നടത്തുമെന്ന് കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. വന്യജീവി ആക്രമണങ്ങളിൽ വയനാട്ടിലെ ജനങ്ങൾ ബുദ്ധിമുട്ടുന്ന അവസ്ഥയിൽ വയനാട്ടിൽ നേരിട്ടെത്തി ജനങ്ങളുടെ ക്ഷേമം അന്വേഷിക്കും. വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘സ്ഥിതി വളരെ ഗുരുതരമാണ്. ഇരകളുടെ വീടുകളിൽ ഞാൻ സന്ദർശനം നടത്തും. ഇരകൾക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകും. ഇതിനായി കേന്ദ്ര മന്ത്രാലയത്തിൽ നിന്ന് ഫണ്ട് അനുവദിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ നൽകുന്ന നഷ്ടപരിഹാരം ഇരകളിലേക്ക് എത്തുമെന്ന് ഞങ്ങൾ ഉറപ്പാക്കും’- അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ വനംമന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിൽ വയനാട്ടിൽ സർവകക്ഷി യോഗം ചേർന്നിരുന്നു. വൻ പ്രതിഷേധമാണ് മന്ത്രിമാർക്കെതിരെ
ഇന്നലെ സംസ്ഥാനത്ത് നടന്നത്. മുഖ്യമന്ത്രി വയനാട്ടിൽ എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം യോഗം ബഹിഷ്‌ക്കരിച്ചു.
Discussion about this post