വയനാട്: സുൽത്താൻ ബത്തേരിയിൽ 60 കാരന്റെ കഴുത്തിൽ നിന്നും പത്ത് വർഷം പഴക്കമുള്ള മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. രണ്ട് കിലോ ഭാരമാണ് മുഴയ്ക്ക് ഉണ്ടായിരുന്നത്. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
ഇടത് കഴുത്തിൽ ക്രമേണെ വലുതായിക്കൊണ്ടിരിക്കുന്ന മുഴയുമായാണ് വയോധികൻ ചികിത്സ തേടിയത്. ലിപോമ എന്നാണ് ഈ രോഗത്തിന്റെ പേര്. തൊലിക്കടിയിൽ മുഴ തടിച്ചു വരുന്ന മുഴയാണ് ഇത്. സാധാരണയായി ഇത് അപകടകാരിയല്ല. ഇത് അർബുദ ലക്ഷണമല്ലെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
താലൂക്ക് ആശുപത്രി ജനറൽ സർജറി വിഭാഗം ജൂനിയർ കൺസൾട്ടൻറ് ഡോ നിമി വിജുവിന്റെ നേതൃത്വത്തിൽ അനസ്തറ്റിസ്റ്റ് ഡോ ബാബു വർഗീസ്, അനസ്‌തേഷ്യ ടെക്‌നീഷ്യൻ ഹർഷ നഴ്‌സിംഗ് ഓഫീസർമാരായ റഷോബ്, ജിസ്‌ന, ആശുപത്രി ഗ്രേഡ് 2 അറ്റന്റന്റ് ശോഭന എന്നിവരുടെ സംഘമാണ് ശ്‌സത്രക്രിയ നടത്തിയത്.
Discussion about this post