ന്യൂയോർക്ക്: ഐ ഫോൺ ഉപയോക്താക്കൾക്ക് നിർദ്ദേശവുമായി ആപ്പിൾ. മൊബൈൽ ഫോൺ വെള്ളത്തിൽ വീണാൽ അരിച്ചാക്കിൽ ഇട്ട് ഉണക്കരുതെന്നാണ് നിർദ്ദേശം. ഇതിന് പുറേേമ ചാർജിംഗ് പോർട്ടുകളിൽ പേപ്പർ ടവലുകളും കോട്ടൻ സ്വാബുകളും ഇടരുതെന്നും ആപ്പിൾ അറിയിച്ചു.
അരിച്ചാക്കിൽ ഇടുന്നത് ഐഫോണുകൾ പെട്ടെന്ന് കേടാവാൻ കാരണം ആകുമെന്നാണ് കമ്പനിയുടെ കണ്ടെത്തൽ. ഇതേ തുടർന്നാണ് അരിച്ചാക്കിൽ ഫോണിടരുതെന്ന് കമ്പനി അറിയിച്ചത്. ഫോൺ പെട്ടെന്ന് കേടുവരാതിരിക്കാനുള്ള പുതിയ മാർഗ്ഗ നിർദ്ദേശങ്ങളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
ഫോണിൽ വെള്ളമായാൽ ഹെയർ ഡ്രൈയറുകൾ ഉപയോഗിച്ച് ഉണക്കുന്നത് പതിവാണ്. ഇതും ഐഫോണുകളിൽ ഒഴിവാക്കണം എന്നാണ് കമ്പനിയുടെ നിർദ്ദേശം. കംപ്രസ് എയർ ബ്ലോവറുകൾ ഉപയോഗിക്കരുതെന്നും നിർദ്ദേശിക്കുന്നുണ്ട്. വെള്ളം നീക്കാനായി ചാർജിംഗ് പോർട്ടുകളിൽ പേപ്പർ ടവ്വലുകൾ കോട്ടൻ സ്വാബുകൾ ഇടരുതെന്നും കമ്പനിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
കേബിൾ കണക്ടറിൽ നനവുള്ള സാഹചര്യമാണെങ്കിൽ ചാർജ് ചെയ്യാൻ ഒരുങ്ങുമ്പോൾ തന്നെ ഫോണിൽ ്മുന്നറിയിപ്പ് കാണിക്കും. അതിനാൽ പ്ലഗ് വേർപെടുത്തുകയും ഉണങ്ങുന്നതുവരെ കാത്തിരിക്കുകയും ചെയ്യണമെന്നും കമ്പനി നിർദ്ദേശങ്ങളിൽ പറയുന്നു.
ഇനി ഐ ഫോണിൽ നനവ് പറ്റിയാൽ എന്ത് ചെയ്യണമെന്നും കമ്പനി നിർദ്ദേശിക്കുന്നുണ്ട്. ഐഫോണിൽ വെള്ളമായാൽ നല്ല വായുസഞ്ചാരം ഉള്ളയിടത്ത് വയ്ക്കണം. ആദ്യം 30 മിനിിറ്റ് വച്ച ശേഷം പിന്നീട് ചാർജ് ചെയ്യണം. ചില അവസരങ്ങളിൽ 24 മണിക്കൂർവരെ ഫോണിന്റെ നനവ് മാറാൻ വേണ്ടിവന്നേക്കാമെന്നും കമ്പനി വ്യക്തമാക്കുന്നു.
Discussion about this post