കൊല്ലം: കണ്ണനല്ലൂരിൽ പോലീസുകാരൻ ജീവനൊടുക്കി. സ്വദേശി ഷാഹുൽ ഹമീദ് (51) ആണ് മരിച്ചത്. ചാത്തന്നൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആണ് ഷാഹുൽ.
വൈകീട്ടോടെയായിരുന്നു സംഭവം. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് അടുത്തിടെയായി പോലീസുകാർക്ക് ഇടയിൽ ആത്മഹത്യകളുടെ എണ്ണം വർദ്ധിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 69 പേർ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ജോലി സമ്മർദ്ദം, കുടുംബ പ്രശ്‌നങ്ങൾ എന്നിവയാണ് പോലീസുകാർക്കിടയിൽ പലപ്പോഴും ആത്മഹത്യയ്ക്ക് കാരണങ്ങളാകുന്നത്.
Discussion about this post