Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകളെ അധിക്ഷേപിച്ച് സിപിഎം നേതാവ്; വിമർശിച്ച് കിഫ

by Brave India Desk
Feb 23, 2024, 04:26 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

വയനാട്: പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകളെ അധിക്ഷേപിച്ച് കമന്റിട്ട സിപിഎം നേതാവിന് ചുട്ടമറുപടിയുമായി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ. സിപിഐഎം സുരഭി വെസ്റ്റ് മുൻ ബ്രാഞ്ച് സെക്രട്ടറി ജോബിഷ് ജോർജാണ് പെൺകുട്ടിയെ അധിക്ഷേപിച്ചത്. ഇയാളെ ഒരു മനുഷ്യനായി പോലും കാണാൻ സാധിക്കില്ലെന്ന് അസോസിയേഷൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ദിവസം മന്ത്രിമാരുടെ സംഘം അജീഷിന്റെ വീട് സന്ദർശിച്ചിരുന്നു. കുടുംബാംഗങ്ങളോട് സംസാരിക്കുന്നതിനിടെ അജീഷിന്റെ മകൾ മന്ത്രിമാരോട് ക്ഷുഭിതയായി. ഇതേക്കുറിച്ച് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന് ചുവട്ടിലാണ് കുട്ടിയെ അധിക്ഷേപിച്ച് ജോബിഷ് ജോർജ് കമൻഡ് ഇട്ടത്. കേന്ദ്രത്തിൽ നിന്നും വരുന്ന വേട്ടാവളിയനോട് ഇതു പോലെ സംസാരിക്കാൻ കഴിയുമോ, തന്ത ചത്തത് നന്നായി എന്നെല്ലാമായിരുന്നു ഇയാൾ കമൻഡിട്ടത്. ഇതിനെ വിമർശിച്ചായിരുന്നു അസോസിയേഷന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Stories you may like

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നരാധമാ… നീ ജനിക്കാതിരുന്നെങ്കിൽ..!
വളരെയേറെ ആത്മ രോഷത്തോടെയാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത്. കിഫയുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നേരിട്ടും അല്ലാതെയും വരുന്ന പ്രകോപനപരമായ അഭിപ്രായങ്ങൾക്കു പൊതുവെ കിഫ മറുപടി കൊടുക്കാറില്ല, മറിച്ച് തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുകയാണ് പതിവ്. എന്നാൽ അതിന് വിപരീതമായി ഇന്ന് ഒരു മനുഷ്യൻ( ഇയാളെ മനുഷ്യനെന്ന് വിളിക്കണോ എന്ന് നിങ്ങൾ തീരുമാനിക്കുക) മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിച്ച് എഴുതിയ ഒരു അഭിപ്രായത്തിന് ഒരു മറുപടി കൊടുക്കേണ്ടത് അത്യാവശ്യമായി തോന്നുന്നു.

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് സന്ദർശിക്കാൻ മന്ത്രിമാർ എത്തിയപ്പോൾ അദ്ദേഹത്തിന്റെ മകൾ അൽന മന്ത്രിമാരോട് സംസാരിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെ ജോബിഷ് ജോർജ്ജ് എന്ന പുൽപ്പള്ളിക്കാരനായ ഒരു മനുഷ്യൻ എഴുതിയ അഭിപ്രായവും അയാളുടെ ചിത്രവുമാണ് ഈ പോസ്റ്റിനോടൊപ്പം കൊടുത്തിരിക്കുന്നത്. കിഫയുടെ അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത് ഇയാളൊരു തീവ്ര കമ്മ്യൂണിസ്റ്റ് അനുഭാവിയും അതിലുപരി സിപിഐഎം സുരഭി വെസ്റ്റ് മുൻ ബ്രാഞ്ച് സെക്രട്ടറിയാണെന്നുമാണ്. ഇയാളുടെ മനുഷ്യത്വരഹിതമായ മനസ്സ് പുൽപ്പള്ളിക്കാരുൾപ്പെടുന്ന പൊതുജനം അറിയണമെന്ന് കിഫയ്ക്ക് നിർബന്ധമുള്ളതുകൊണ്ടാണ് ഇങ്ങനെ ഇയാളെ സമൂഹത്തിനു മുന്നിലേക്ക് എത്തിക്കുന്നത്. ഇയാളെ ഇനി ഏതു രീതിയിൽ കാണണമെന്നും ഇയാളോട് ഏതു രീതിയിൽ ഇടപെടണമെന്നും നമ്മുടെ പ്രിയ അജീഷിനെ സ്‌നേഹിക്കുന്ന അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തുക്കളും നാട്ടുകാരും തീരുമാനിക്കട്ടെ!
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചൂടും ചൂരുമേറ്റാണ് ഇയാൾ വളരുന്നതെങ്കിൽ പുകൾപെറ്റ പ്രസ്ഥാനമേ നിന്റെ കടയ്ക്കൽ കത്തി വയ്ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

Tags: FACEBOOKkifa
Share1
Tweet
SendShare

Latest stories from this section

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

‘ശുനകനാണെന്ന് ഓർക്കേണ്ട, കനകസിംഹാസനത്തിലാണ് ഇരിപ്പെന്ന് വേണം ഓർക്കാൻ!’; എൻഎസ്എസ് നേതൃത്വത്തിനെതിരെ  ഗണേഷ് കുമാർ

‘പോലീസുകാരുടെയും വീട്ടിൽ കേറും, അമ്മയും പെങ്ങന്മാരുമുണ്ട്!’; ഭീഷണിയുമായി സിപിഎം നേതാവ് കെ.പി. ഉദയഭാനു

‘പോലീസുകാരുടെയും വീട്ടിൽ കേറും, അമ്മയും പെങ്ങന്മാരുമുണ്ട്!’; ഭീഷണിയുമായി സിപിഎം നേതാവ് കെ.പി. ഉദയഭാനു

Discussion about this post

Latest News

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies