വ്യത്യസ്തമായ രീതിയിലുള്ള പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് കൂടുതൽ ജനശ്രദ്ധ നോടുകയാണ് വാട്‌സ്ആപ്പ്. സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി ഫീച്ചറുകൾ ഇടയ്ക്കിടെ വാട്‌സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. എന്നാൽ ഇപ്പോൾ വാട്‌സ്ആപ്പ് പുത്തൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. പ്രൊഫൈൽ ചിത്രങ്ങൾക്ക് സംരക്ഷണം നൽകുന്ന ഫീച്ചറാണിത്. ബീറ്റാ വേർഷനിൽ ലഭ്യമായ ഫീച്ചർ താമസിയാതെ തന്നെ എല്ലാവർക്കും ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ .
നേരത്തെ വാട്‌സ്ആപ്പിലെ പ്രൊഫൈൽ ചിത്രങ്ങൾ ആർക്ക് വേണമെങ്കിലും സ്‌ക്രീൻഷോട്ടുകൾ എടുക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇനി ഇതിന് സാധിക്കില്ല. അതിനുള്ള ഫീച്ചറാണ് ഇപ്പോൾ വാട്‌സ് ആപ്പ് അവതരിപ്പിക്കാൻ പോവുന്നത്. പ്രൊഫൈൽ ചിത്രത്തിന്റെ സ്‌ക്രീൻഷോട്ട് എടുക്കാൻ പോകുമ്പോൾ വാർണിങ് സന്ദേശം തെളിയുന്ന തരത്തിലാണ് ക്രമീകരണം. അനുവാദം ഇല്ലാതെ ചിത്രം എടുത്ത് ഷെയർ ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചർ.
സ്നാപ്ചാറ്റ് പോലുള്ള മറ്റ് ഫോട്ടോ പങ്കിടൽ പ്ലാറ്റ്ഫോമുകൾക്കും , Paytm, Google Pay പോലുള്ള പേയ്മെന്റ് ആപ്പുകൾക്കും സമാനമായ ഫീച്ചറുകൾ നിലവിൽ ഉണ്ട്. ഈ ഫീച്ചർ ഉപയോക്താക്കളെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന് നിയന്ത്രിക്കുന്നു.
നിലവിൽ പ്രൊഫൈൽ ചിത്രം ആരെല്ലാം കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാനുള്ള ഓപ്ഷൻ വാട്‌സ്ആപ്പിലുണ്ട്. പ്രൈവസി ഒപ്ഷനിലാണ് ഇത് ക്രമികരിച്ചിരിക്കുന്നത്.
Discussion about this post