ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് നായകന്‍ എം.എസ് ധോണിയെ പിന്തുണച്ച് സുരേഷ് റെയ്‌ന. അടുത്ത ട്വന്റി 20 ലോകകപ്പ് നേടി ഇന്ത്യയ്ക്ക് നേടി തരാന്‍ കഴിവുള്ള ക്യാപ്റ്റനാണ് ധോണിയെന്ന് റെയ്‌ന പറഞ്ഞു.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റെയ്‌നയുടെ പ്രതികരണം. ധോണി വിരമിച്ചാലേ വിമര്‍ശകര്‍ അദ്ദേഹം രാജ്യത്തിനുവേണ്ടി കൊയ്ത നേട്ടങ്ങള്‍ തിരിച്ചറിയൂവെന്ന് റെയ്‌ന പറഞ്ഞു. ധോണി മിണ്ടാതിരിക്കുന്നു എന്നതിനര്‍ത്ഥം ആളുകള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് എന്തും പറയാം എന്നതല്ല.
ഇന്ത്യന്‍ ടീമിന് മികച്ച വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാനെ കുറവ് അനുഭവപ്പെട്ടിരുന്ന കാലത്താണ് ധോണി വരുന്നത്. അദ്ദേഹം മികച്ച ഒരു ടെസ്റ്റ് ടീം രൂപപ്പെടുത്തി വിരാട് കൊഹ്‌ലിക്ക് കൈമാറി. ധോണിക്ക് ഇപ്പോള്‍ പിന്തുണയാണ് വേണ്ടത്. അദ്ദേഹത്തിനു പിന്തുണ ലഭിക്കുകയാണെങ്കില്‍ അടുത്ത ട്വന്റി ട്വന്റി ലോകകപ്പ് ഇന്ത്യയുടേതാണെന്നും റെയ്‌ന അഭിപ്രായപ്പെട്ടു.
2007 ലും 2011 ലും അദ്ദേഹം ലോകകിരീടം നേടിത്തന്നു. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും. ധോണിയുടെ റെക്കോര്‍ഡ് മറികടക്കുകയെന്നത് ഏതൊരു ക്യാപ്റ്റനും ബുദ്ധിമുട്ടാണെന്നും റെയ്‌ന വിലയിരുത്തി. ഓസ്‌ട്രേലിയക്കെതിരെ പര്യടനത്തില്‍ ഏകദിന ടീമില്‍ നിന്നും സുരേഷ് റെയ്‌ന പുറത്തായിരുന്നു.
Discussion about this post