ആഡംബരമായ നിരവധി പിറന്നാൾ ആഘോഷങ്ങൾ കണ്ടിട്ടുണ്ട്. പിറന്നാൾ ആഘോഷത്തിന് പല തരത്തിലുള്ള കേക്കുകളും കണ്ടിട്ടുണ്ട്. എന്നാൽ, പിറന്നാളിന് സ്വർണക്കേക്ക് സമ്മാനമായി കിട്ടുന്നതും ആ കേക്ക് മുറിച്ച് ആഘോഷിക്കുന്നതും കണ്ടിട്ടുണ്ടോ? അത്തരത്തിൽ ഒരു പിറന്നാൾ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
താരസുന്ദരി ഉർവശി റൗട്ടേലയാണ് ഇങ്ങനെ സ്വർണക്കേക്ക് മുറിച്ച് ഗംഭീരമാക്കിയിരിക്കുന്നത്. ഇന്നലെയായിരുന്നു താരത്തിന്റെ 30-ാം ജന്മദിനം. കേക്ക് സമ്മാനിച്ചതാകട്ടെ, പ്രശസ്ത റാപ്പർ ഹണി സിംഗ്. 24 കാരറ്റ് സ്വർണം കൊണ്ടാണ് കേക്ക് ഉണ്ടാക്കിയത്. മൂന്ന് കോടിയാണ് കേക്കിന്റെ വില. ഹണി സിംഗിന്റെ ആൽബത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം. ചുവപ്പ് നിറത്തിലുള്ള ഹൈ സ്ലിറ്റ് ഗൗൺ ആയിരുന്നു ഉർവശിയുടെ വേഷം.
കേക്ക് മുറിക്കുന്ന ചിത്രങ്ങൾ ഉർവശി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കേക്ക് മുറിക്കുമ്പോൾ താരത്തിനൊപ്പം ഹണി സിംഗ് നിൽക്കുന്നതും കേക്ക് നൽകുന്നതും ചിത്രങ്ങളിൽ കാണാം. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. സ്വർണക്കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച ആദ്യത്തെ വനിത, ഈ കേക്ക് കഴിക്കുമോ അതോ അലമാരയിൽ സൂക്ഷിക്കുമോ എന്നെല്ലാം കമന്റുകൾ എത്തിയിട്ടുണ്ട്.













Discussion about this post