തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ജയറാമും നടി പാർവ്വതിയും. ഇന്നലെയായിരുന്നു താര ദമ്പതികൾ ക്ഷേത്രത്തിൽ എത്തിയത്. നിലവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവം നടക്കുകയാണ്.
ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ആറാം ദിനമായിരുന്നു ഇന്നലെ. രാവിലെയോടെയായിരുന്നു ഉത്സവത്തിൽ പങ്കെടുക്കാൻ ഇരുവരും എത്തിയത്. താരദമ്പതികളെ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഗുരുവായൂരപ്പനെ തൊഴുത ശേഷം തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ഒഡിറ്റോറിയത്തിലെത്തി പ്രസാദ ഊട്ടിലും ദമ്പതികൾ പങ്കുചേർന്നു. കഞ്ഞിയും മുതിരപ്പുഴുക്കും ആസ്വദിച്ചായിരുന്നു ജയറാമും പാർവ്വതിയും മടങ്ങിയത്.
Discussion about this post