ന്യൂഡൽഹി: ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഡൽഹിയിൽ നിന്നും കൊൽക്കത്തയിലേക്ക് പുറപ്പെടേണ്ട വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം എത്തിയത്. പുലർച്ചെ 5.15ഓടെയാണ് വിമാനത്താവളത്തിലേക്ക് സന്ദേശമെത്തിയതെന്ന് ഡൽഹി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവസ്ഥലത്ത് പരിശോധന നടത്തി. എന്നാൽ, പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്താനായില്ല. ഭീഷണി സന്ദേശം വ്യാജമാണെന്നാണ് നിഗമനം. ബാംബ് ഭീഷണിയെ തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. നേരത്തെയും ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഭീഷണി എത്തിയതിനെ തുടർന്ന് സുരക്ഷ ശക്തമാക്കിയിരുന്നു.
Discussion about this post