ന്യൂഡൽഹി: ദേശീയ ശാസ്ത്ര ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കൾക്കിടയിൽ ഗവേഷണവും നവീകരണവും പ്രേത്സാഹിപ്പിക്കുന്നതിനായി സർക്കാർ തുടർച്ചയായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിക്ഷിത് ഭാരത് എന്ന ഞങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് ശാസ്ത്ര രംഗം വളരെ പ്രധാനമാണ് എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
1928 ഫെബ്രുവരി 28 ന് സി വി രാമൻ , രാമൻ പ്രഭാവം കണ്ടുപിടിച്ചതിന്റെ സ്മരണയ്ക്കായാണ് ഫെബ്രുവരി 28 ന് ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നത്. 1986 ലാണ് ഇന്ത്യാ സർക്കാർ ഉദ്യോഗികമായിദേശീയ ശാസ്ത്ര ദിനമായി പ്രഖ്യാപിച്ചത്. ദൈനംദിന ജീവിതത്തിൽ ശാസ്ത്രത്തിന്റെ പ്രധാന്യം പ്രോത്സാഹിപ്പിക്കുന്നതിനും , ശാസ്ത്രരംഗത്തെ വിവിധ പ്രവർത്തനങ്ങൾ , പരിശ്രമങ്ങൾ , നേട്ടങ്ങൾ എന്നിവ ഉയർത്തിക്കാട്ടുന്നതിനും കൂടിയാണ് ഈ ദിനം ആചരിക്കുന്നത്. കൂടാതെ ഇന്ത്യയുടെ വികസനത്തിന് ശാസ്ത്രജ്ഞരുടെ സംഭാവനകൾ അടയാളപ്പെടുത്തുന്നതിനും ഈ ദിനം ലക്ഷ്യമിടുന്നു . രാമൻ ഇഫക്റ്റിന് 1930 ൽ അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിക്കുകയും ചെയ്തിരുന്നു.
നൂതന സാങ്കേതികവിദ്യകൾ അവതരിപ്പിക്കുക, ശാസ്ത്ര വികസനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ദിനത്തിൽ. പൊതുജനങ്ങൾക്കിടയിൽ ശാസ്ത്ര സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുകയും ജനപ്രിയമാക്കുകയും ചെയ്യുന്നു. കൂടാതെ ശാസ്ത്രത്തെ കുറിച്ച് അറിയാൻ താൽപര്യമുള്ളവർക്ക് ഇതിലൂടെ ഒരു വേദി ഒരുക്കുകയും ചെയ്യുന്നു.
Discussion about this post