ദിസ്പൂർ: അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി . വർക്കിംഗ് പ്രസിഡന്റ് റാണ ഗോസ്വാമി രാജിവച്ചു. ഗോസ്വാമി ബിജെപിയിൽ ചേർന്നേക്കും എന്നാണ് സൂചന. പിസിസി അദ്ധ്യക്ഷൻ ഭൂപൻ കുമാർ ബോറയുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജി വയ്ക്കാൻ കാരണം എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ അസമിന്റെ സംഘടനാ ചുമതലകളിൽ നിന്ന് ഗോസാമി ഒഴിഞ്ഞുനിന്നിരുന്നു.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് രാജി കത്ത് അയച്ചു. കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ അംഗത്വവും രാജിവെക്കുകയാണെന്ന് അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം കത്തിൽ എഴുതി. രാജിക്കത്ത് അയച്ചതിന് ശേഷം അദ്ദേഹം ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയെ കാണുകയും ചെയ്തു. പാർട്ടിയിൽ ചേരാൻ സാധ്യതയുണ്ട് എന്ന് അറിയിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. മാർച്ച് നാലിന് ഗോസ്വാമി ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
ഈ മാസം ആദ്യം, കോൺഗ്രസ് എംഎൽഎ കമലാഖ്യ ദേ പുർകയസ്ത സംസ്ഥാന കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. മറ്റൊരു സിറ്റിംഗ് എംഎൽഎയായ ബസന്ത ദാസിനൊപ്പം ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
Discussion about this post