‘ശിവരാത്രിവ്രതം വക്ഷ്യേ
ഭുക്തി മുക്തിപ്രദം ശൃണു
മാഘഫാൽഗുനയോർമധ്യേ
കൃഷ്ണാ യാ തു ചതുർദശി’… ശിവാരാത്രിയെ കുറിച്ച് പുരാണങ്ങളിൽ പറയുന്നത് ഇങ്ങനെയാണ്. മാഘമാസം തുടങ്ങിയതിന് ശേഷം ഫാൽഗുന മാസം തുടങ്ങുന്നതിന് മുൻപ് വരുന്ന കറുത്ത പക്ഷ ചതുർദശി ദിവസമാണ് ശിവരാത്രി വ്രതം ആചരിക്കേണ്ടത്. ശിവ രാത്രിയെന്നാൽ ശിവന്റെ രാത്രി എന്നു മാത്രമല്ല, അർത്ഥം. ശിവമായ രാത്രി എന്ന് കൂടി അർത്ഥമുണ്ട്. ശിവം എന്നാൽ മംഗളം എന്നർത്ഥം. അതുകൊണ്ട് ശിവരാത്രിയെന്നാൽ മംഗളരാത്രി എന്ന് അർത്ഥം.
ദേവാസുരന്മാർ ചേർന്ന് അമൃതിനായി പാലാഴി മഥനം നടത്തി. ഈ സമയം പുറത്ത് വന്ന കാളകൂട വിഷം ലോകത്തെ മുഴുവൻ ഇല്ലാതാക്കാൻ പോന്നതാണെന്ന് തിരിച്ചറിഞ്ഞ മഹാദേവൻ അത് ഏറ്റുവാങ്ങി പാനം ചെയ്തു. ഇത് കണ്ട പാർവതീ ദേവി മഹാദേവന്റെ കണ്ഠത്തിൽ മുറുകെ പിടിച്ച് ആ രാത്രി മുഴുവൻ ഉറക്കമിളച്ച് പ്രാർത്ഥിച്ചു. ആ രാത്രിയാണ് ശിവരാത്രി എന്നാണ് ഐതിഹ്യം.
പിതൃ കർമ്മങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും ഉത്തമമായ ദിവസങ്ങളിൽ ഒന്നാണ് ശിവരാത്രി. ശിവരാത്രി വിളക്ക് കഴിഞ്ഞ ശേഷമാണ് ബലിതർപ്പണം അനുഷ്ഠിക്കുക. കേരളത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും ബലിയിടാനുള്ള സൗകര്യങ്ങൾ ഈ ദിവസങ്ങളിൽ ഒരുക്കുന്നു. ആലുവ മണപ്പുറത്തെ ശിവരാത്രി ആഘോഷം ഏറെ പ്രസിദ്ധമാണ്.
Discussion about this post