കൊച്ചി; വിവാഹമോചന നടപടി ആരംഭിച്ചാൽ ഭാര്യയ്ക്ക് ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. സ്ത്രീകളുടെ ശരീരം എങ്ങനെ ഉപയോഗിക്കണം എന്നത് അവരുടെ തീരുമാനമാണ്. ഇത് ലിംഗ സമത്വത്തിന്റെയും മൗലികാവകാശത്തിന്റെയും ഭാഗമാണെന്നും കോടതി പറഞ്ഞു.
ഗർഭഛിദ്രത്തിന് അനുമതി തേടിയ 23 കാരിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ഇരുപതാഴ്ച്ചയിലേറെ പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകി.
Discussion about this post