തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസം നൽകി കേന്ദ്രസർക്കാർ. 4,000 കോടി രൂപ കേന്ദ്രം കേരളത്തിന് അനുവദിച്ചു. നികുതി വിഹിതമായ 2736 കോടിക്ക് പുറമെ ഐജിഎസ്ടി വിഹിതം ഉൾപ്പടെ 4000 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിച്ചത്.
ഇന്നലെ രാത്രി പണം ട്രഷറിയിൽ എത്തിയതോടെ ഓവർ ഡ്രാഫ്റ്റിൽ നിന്ന് കരകയറി. തുക വന്നതോടെ പണലഭ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കൂട്ടി . മാർച്ച് 1 മുതൽ 25 വരെയുള്ള നിക്ഷേപത്തിനാണ് പലിശ നിരക്ക് കൂട്ടിയിരിക്കുന്നത്.
പണം ഇല്ലാത്തതിനെ തുടർന്ന് പെൻഷൻ കൊടുക്കാൻ പറ്റാത്ത സാഹചര്യത്തിലായിരുന്നു സംസ്ഥാന സർക്കാർ. കൂടാതെ സർക്കാർ ജീവനക്കാരുടെ ശമ്പളവും മുടങ്ങി. കേന്ദ്രത്തിന്റ സാമ്പത്തിക സഹായം എത്തിയതിനാൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും, പെൻഷനും നൽക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ.
കേരളത്തിനെ കേന്ദ്രം അവഗണിക്കുകയാണ് എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രധാന ആരോപണം . ഇതിനിടെയിലാണ് മോദിസർക്കാരിന്റെ വിഹിത വിതരണം .ഇതോടെ കേരളത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമായി.
Discussion about this post