എന്താണ് മനസ്സും ശിവനും തമ്മിലുള്ള ബന്ധം ? അല്ലെങ്കിൽ എന്താണ് മനസ്സും ശിവരാത്രിയും തമ്മിലുള്ള ബന്ധം?
പരമശിവനെ സൂചിപ്പിക്കുവാൻ അനവധി പര്യായപദങ്ങൾ ഭാഷയിൽ ഉണ്ട്. സംസ്കൃതത്തിലായാലും മലയാളത്തിലായാലും തമിഴിലായാലും. അതിലൊന്നാണ് ശശിധരൻ എന്നത്. ശശിധരൻ എന്നാൽ “ശശി” യെ ധരിച്ചു വച്ചിരിക്കുന്നവൻ എന്നാണർത്ഥം. ശശി എന്നാൽ ചന്ദ്രൻ. പരമശിവന്റെ ജടയിലെ ചന്ദ്രക്കല എല്ലാവർക്കും പരിചിതം ആണല്ലോ. അതായത് പരമശിവന്റെ ജടക്കുള്ളിൽ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ് ചന്ദ്രൻ എന്ന് ചുരുക്കം.
വേദങ്ങൾ പ്രകാരവും ജ്യോതിഷം പ്രകാരവും ചന്ദ്രൻ എന്നാൽ മനസ്സാണ്. വേദം പ്രഖ്യാപിക്കുന്നു, ചന്ദ്രമാ മനസോ ജാതഹഃ ചക്ഷോ സൂര്യോ അജയത (ചന്ദ്രൻ ജനിച്ചത് പരമാത്മാവിന്റെ മനസ്സിൽ നിന്നും സൂര്യൻ ദൃഷ്ടിയിൽ നിന്നുമാണ് എന്നാണ് ഇതിന്റെ അർത്ഥം)
ജ്യോതിഷപ്രകാരം ചതുർദശിയുടെ നാളിൽ ചന്ദ്രന്റെ ശക്തി ക്ഷയിക്കുന്നു. ഭൂമിക്ക് ഊർജം നൽകാനുള്ള ശക്തി അന്ന് ചന്ദ്രനില്ല. പക്ഷേ, ശിവൻ്റെ കൃപയാൽ ചന്ദ്രൻ്റെ ശക്തി വർദ്ധിക്കുന്നു. അതിനാൽ മഹാശിവരാത്രിയിൽ പരമശിവനെ പ്രാർത്ഥിക്കുന്നത് ചന്ദ്രനെ കൂടുതൽ ശക്തനാക്കുന്നു. ചന്ദ്രൻ ഒരു വ്യക്തിയുടെ മാനസികാവസ്ഥയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ മഹാശിവരാത്രിയിൽ ചന്ദ്രനെ ആരാധിക്കുന്നത് ആനന്ദവും സന്തോഷവും ജോലിയിൽ വിജയവും നൽകുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ബിസിനസ്സ്, കരിയർ എന്നിങ്ങനെയുള്ള നിങ്ങളുടെ ജീവിതപ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനുള്ള വർഷത്തിലൊരിക്കലുള്ള അവസരമാണ് മഹാശിവരാത്രി
Discussion about this post