തിരുവനന്തപുരം : ആറ്റിങ്ങൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രചാരണ ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു. കിളിമാനൂർ കാട്ടുമ്പുറത്ത് മേഖലയിലാണ് മുരളീധരന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചും പോസ്റ്ററുകൾ വലിച്ചു കീറിയും സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടിയത്.
ശനിയാഴ്ച രാത്രിയാണ് ബോർഡുകളും പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടത്. കാട്ടുംപുറം ജംഗ്ഷനിലെ ചുവരുകളിൽ പതിച്ചിരുന്ന പോസ്റ്ററുകൾ കീറിയെറിയുകയും ബോർഡുകൾ നശിപ്പിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തെ തുടർന്ന് ബിജെപി നേതൃത്വം കിളിമാനൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പരാതിയെ തുടർന്ന് കിളിമാനൂർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. പോസ്റ്ററുകൾ നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് കാട്ടുംപുറം ജംഗ്ഷനിൽ ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
Discussion about this post