തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ശമ്പളം കൃത്യമായി എത്തിയ സാഹചര്യത്തിലും ശമ്പളമില്ലാതെ വലഞ്ഞ്‍ സർക്കാർ ജീവനക്കാർ.
വളരെ കുറച്ച് ജീവനക്കാർക്ക് മാത്രമാണ് മാർച്ച് മൂന്നാം തീയതിയായിട്ടും ശമ്പളം ലഭ്യമായത് . അതെ സമയം ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി ശമ്പളമെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർക്കും മാസ ശമ്പളം കൃത്യമായി കയ്യിൽ കിട്ടി. ഇതിന് നിരോധനം ഒന്നും ഏർപ്പെടുത്തിയിട്ടില്ല . അതെ സമയം ജീവനക്കാരുടെ ശമ്പളം കൈകാര്യം ചെയ്യുന്ന എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ പൂർണ്ണമായും മരവിപ്പിച്ചിരിക്കുകയാണ്. ഇനി ശമ്പളം കൊടുത്താലും മുഴുവനായും തരാൻ പറ്റില്ല എന്ന സാഹചര്യം ഉണ്ട് എന്നാണ് സർക്കാർ പറയുന്നത്. കുറച്ച് കുറച്ചായിട്ട് മാത്രമേ ശമ്പളം തരാൻ പറ്റൂ എന്നാണ് സർക്കാർ പറയുന്നത്. ഇതിനായി പരിധി കൊണ്ട് വരാനും സർക്കാർ പ്ലാൻ ചെയ്യുന്നുണ്ട്.
അതെ സമയം തിങ്കളാഴ്ച അക്കൗണ്ടിൽ പണമെത്തിയാലും പ്രതിസന്ധി തീരാൻ പോകുന്നില്ല എന്നാണ് മനസ്സിലാകുന്നത് . സാമ്പത്തിക പ്രതിസന്ധി അത്രയും രൂക്ഷമാണെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത് . ഒരു 4600 കോടി രൂപ കൂടി കിട്ടിയാലേ പിടിച്ച് നിൽക്കാനാകൂവെന്നാണ് വിവരം. ഇതിനു വേണ്ടി കേന്ദ്ര ധനമന്ത്രാലയവുമായി ഉദ്യോഗസ്ഥ തല ചർച്ചക്കും സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്.
Discussion about this post