തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതിയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കുറുമ്പിലാവ് ചിറയ്ക്കൽ പേരോത്ത് വീട്ടിൽ അരുണേഷി (25)നാണ് കോടതി തടവും പിഴയും ശിക്ഷയായി വിധിച്ചത്. 18 വർഷം തടവും 2,11,500 രൂപ പിഴയുമാണ് ശിക്ഷ. തൃശ്ശൂർ അതിവേഗ പോകസോ കോടതിയാണ് വേഗത്തിൽ വിചാരണ പൂർത്തിയാക്കി പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്.
വീട്ടിൽ എത്തിച്ച് ആയിരുന്നു ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നത്. തുടർന്ന് ഈ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു. ഇതിന് ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു. പീഡനം അസഹനീയമായതോടെ പെൺകുട്ടി എതിർത്തു. ഇതോടെ സ്‌കൂൾ കഴിഞ്ഞ് മടങ്ങിവരുന്ന വഴി ഇയാൾ പെൺകുട്ടിയെ തടഞ്ഞു നിർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതോടെ പെൺകുട്ടി വിവരം വീട്ടിൽ പറഞ്ഞു. വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പിഴ അടയ്ക്കാത്തപക്ഷം രണ്ടുവർഷവും രണ്ടു മാസവും അധികതടവ് അനുഭവിക്കണം.
അന്തിക്കാട് പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ പ്രശാന്ത് ക്ലിന്റന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം.
Discussion about this post