സാൻഫ്രാൻസിക്കോ:ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയർ ഊരി പോയി. യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. സാൻഫ്രാൻസിക്കോയിൽ നിന്ന് ജപ്പാനിലേക്ക് പോവുന്ന വിമാനത്തിന്റെ ടയറാണ് ഊരി പോയത്. ഇതേ തുടർന്ന് വിമാനം ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു.
വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് സംഭവം ഉണ്ടായത്. വിമാനത്തിന്റെ ഇടതുവശത്തെ പ്രധാന ലാൻഡിംഗ് ഗിയർ അസംബ്ലിയിലെ ആറ് ടയറുകളിൽ ഒന്നാണ് നഷ്ടപ്പെട്ടത്. സംഭവ സമയത്ത് വിമാനത്തിൽ 235 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കുകളില്ല.
ലാൻഡ് ചെയ്യുന്നതിനിടെ വിമാനം ഒരു കാറിൽ ഇടിക്കുകയും കാറിന്റെ പിൻവശത്തെ ചില്ലുകൾ തകരുകയും ചെയ്തു. ലാൻഡിംഗിന് ശേഷം യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.













Discussion about this post