ഡല്‍ഹി: അമിര്‍ ഖാന്റെ അടുത്ത ചിത്രം ‘ഡങ്കലിന’് ഷാരൂഖ് ഖാന് ചിത്രം ദില്‍വാലെയുടെ സ്ഥിതി വരുത്തണമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗീയ.
‘ഒരെണ്ണത്തിന് ചികിത്സ നല്‍കിക്കഴിഞ്ഞു. ഡങ്കലിനും അതേ അവസ്ഥ തന്നെ ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. നമ്മുടെ രാജ്യത്ത് ആരെങ്കിലും അസഹിഷ്ണുത വളര്‍ന്നു വരുന്നതായി പറഞ്ഞാല്‍ അവര്‍ക്കെതിരേ ഞാന്‍ രോഷം കൊള്ളും. തുടര്‍ന്ന് അദ്ദേഹത്തെ ചികിത്സിക്കാനുള്ള വഴികള്‍ ആരായും- ബിജെപി ജനറല്‍ സെക്രട്ടറികൂടിയായ വിജയവര്‍ഗീയ പറഞ്ഞു.
ബോളിവുഡ് താരം ഷാരൂഖ് ഖാന് ഇന്ത്യയിലെ അസഹിഷ്ണുതയെക്കുറിച്ച് നടത്തിയ പ്രസ്താവനയ്ക്കെതിരേ ബിജെപി രംഗത്തുവന്നിരുന്നു. തൊട്ടുപിന്നാലെയാണ് അസഹിഷ്ണുതയില്‍ പ്രതിഷേധിക്കുന്നവരുടെ നിരയിലേക്ക് അമിര്‍ ഖാനും ഇടംപിടിച്ചത്. അമീര്‍ തന്റെ ഭാര്യയെ രാജ്യ സ്നേഹം പഠപ്പിക്കണമെന്ന ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവിന്റെ വാക്കുകള്‍ കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു.
Discussion about this post