Sunday, July 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പതിനൊന്നാം വയസ്സിലെ പ്രതിജ്ഞ ഇന്നും മറക്കാതെ സൗമ്യ; കരുത്താണീ പെൺകരുത്ത്

by Brave India Desk
Mar 8, 2024, 03:50 pm IST
in India
Share on FacebookTweetWhatsAppTelegram

ഭോപ്പാൽ : എപ്പോഴെല്ലാം ക്രിക്കറ്റ് ബാറ്റ് കയ്യിലെടുത്തോ അപ്പോഴെല്ലാം സൗമ്യ എന്ന പതിനൊന്നുകാരി സ്വയം പറയും ” ഞാൻ എന്ന് പണം സമ്പാദിക്കാൻ തുടങ്ങുന്നോ അന്ന് മുതൽ ക്രിക്കറ്റ് മനസ്സിൽ കൊണ്ട് നടക്കുന്നവരെ സഹായിക്കും.” ഇന്ന് പതിനെട്ടാം വയസ്സിലും സൗമ്യ തിവാരി തന്റെ പ്രതിജ്ഞ മറന്നില്ല. ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ തനിക്ക് ലഭിച്ച പണം അവൾ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് വേണ്ടി ചെലവഴിക്കുന്നു.

അടുത്തിടെയാണ് രാജ്യത്തെ ഏറ്റവും മികച്ച ജൂനിയർ വനിതാ ക്രിക്കറ്റ് താരത്തിനുള്ള അവാർഡ് നൽകി ബിസിസിഐ സൗമ്യയെ ആദരിച്ചത്. തുടർന്ന് ലഭിച്ച പണം സൗമ്യ മറ്റ് കുട്ടികൾക്ക് ക്രിക്കറ്റ് ബാറ്റ് വാങ്ങാൻ സ്‌പോൺസർ ചെയ്തു. ”ഇന്ന് ഈ നിലയിൽ നിൽക്കുമ്പോൾ ഞാൻ മനസിലാക്കുന്നു, കഴിവുണ്ടായിട്ടും പല കളിക്കാർക്കും ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടിവരുന്നു. അവരുടെ കുടുംബത്തിന് സ്വന്തം മക്കളെ പിന്തുണയ്ക്കാൻ കഴിയാത്തതിനാൽ അവർക്ക് ക്രിക്കറ്റ് എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വരുന്നു. അങ്ങനെ പിന്തുണ ലഭിക്കാത്ത ക്രിക്കറ്റ് കളക്കാരെ സഹായിക്കും എന്ന് ഞാൻ പണ്ടേ വാഗ്ദാനം ചെയ്തിരുന്നു. ഇന്ന് അത് പ്രാവർത്തികമാക്കാനുള്ള ശ്രമത്തിലാണ്,” സൗമ്യ പറഞ്ഞു.

Stories you may like

‘പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ 2026’ ജൂലൈ 27-ന് ലോക്‌സഭയിൽ അവതരിപ്പിക്കും ; പരീക്ഷാ തട്ടിപ്പുകാർക്ക് കഠിനശിക്ഷയും കോടികളുടെ പിഴയും

പ്രഹ്ലാദ് ജോഷി ഇടക്കാല വിദ്യാഭ്യാസ മന്ത്രി ; ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു

”ഇക്കാര്യം കോച്ചായ ചെനാനിയോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന് സന്തോഷമായി. തുടർന്ന് ദൗരിദ്ര്യം മൂലം ക്രിക്കറ്റ് എന്ന സ്വപ്‌നത്തിലേക്ക് എത്താൻ കഴിയാത്ത കുട്ടികളെ അദ്ദേഹം കണ്ടെത്തി തന്നു. ചിലർ എന്നെ നേരിട്ട് സമീപിച്ചു. ഇവർക്കെല്ലാം ക്രിക്കറ്റ് കിറ്റ് വാങ്ങിക്കൊടുക്കാൻ സാധിച്ചു” പന്ത്രണ്ടാം ക്ലാസുകാരി അഭിമാനത്തോടെയും ദൃഢവിശ്വാസത്തോടെയും പറഞ്ഞു.

അനാഥയായ ഒരു കുട്ടിയുടെ സ്‌പോൺസർഷിപ്പ് സൗമ്യ ഈ ചെറുപ്രായത്തിൽ തന്നെ ഏറ്റെടുത്തിട്ടുണ്ടെന്ന് കോച്ച് ചെനാനി പറഞ്ഞു. അവൾ ചെയ്യുന്ന കാര്യങ്ങൾ എല്ലാവർക്കും പ്രചോദനം നൽകുന്നതാണ്. അവൾക്ക് ഇനിയും അഞ്ച് ക്രിക്കറ്റ് കളിക്കാരെ കൂടി സ്‌പോൺസർ ചെയ്യാൻ സാധിക്കുമെന്ന് സൗമ്യ അറിയിച്ചിട്ടുണ്ടെന്നും ചെനാനി പറഞ്ഞു.

പതിനൊന്നാം വയസിലാണ് സൗമ്യ കോച്ചായ സുരേഷ് ചെനാനിയുടെ കീഴിൽ ക്രിക്കറ്റ് പരിശീലനം ആരംഭിച്ചത്. ഒരു വർഷത്തിനകം സൗമ്യ ഭോപ്പാൽ ഡിവിഷനിലെ സീനിയർ ടീമിലെത്തി. പതിമൂന്നാം വയസ്സിൽ മദ്ധ്യപ്രദേശിലെ അണ്ടർ 19 ടീമിലും അണ്ടർ 23 ടീമിലും അംഗമായി. പതിനഞ്ചാം വയസ്സിൽ അരങ്ങേറ്റം കുറിച്ചു. 2019 ൽ സൗമ്യ വനിതാ അണ്ടർ സെൻട്രൽ സോൺ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഓൾ റൗണ്ടറായിരുന്ന സൗമ്യയ്ക്ക് അന്ന് പ്ലെയർ ഓഫ് ദി ടൂർണമെന്റ് ലഭിച്ചു.

2021 ലെ ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ-സിക്ക് വേണ്ടി അണ്ടർ 19 വനിതാ ടീമിൽ സൗമ്യ സെഞ്ച്വറി നേടിയിരുന്നു. 2022-ൽ, ആഭ്യന്തര ടി20 ടൂർണമെന്റിൽ സൗമ്യയുടെ നേതൃത്വത്തിൽ വനിതാ അണ്ടർ-19 ടീമിനെ അവർ വിജയത്തിലേക്ക് നയിച്ചു. തുടർന്ന് ബിസിസിഐ സൗമ്യയെ ഇന്ത്യ എ യുടെ ക്യാപ്റ്റനാക്കി. മുംബൈയിൽ നടന്ന ന്യൂസിലൻഡിനെതിരായ അഞ്ച് മത്സര പരമ്പരകളിലെ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു സൗമ്യ.

2023 ലെ ഇന്ത്യയുടെ മെയ്ഡൻ വനിതാ ലോകകപ്പ് ട്രോഫിയിലും സൗമ്യ നിർണായക പങ്ക് വഹിച്ചു. അതേ വർഷം സൗമ്യയെ മദ്ധ്യപ്രദേശ് വനിതാ അണ്ടർ 23 ടീമിന്റെ ക്യാപ്റ്റനാക്കുകയും തുടർന്ന് ഡിസംബർ 31ന് നടന്ന ദേശീയ ടി-20 ടൂർണമെന്റിൽ സൗമ്യ ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

Tags: bcciwomens daySoumya Tiwari18 year old cricketer
ShareTweetSendShare

Latest stories from this section

പ്രക്ഷോഭം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് സിജെപി ; കേന്ദ്രമന്ത്രിമാരോടൊപ്പം സംയുക്ത വർത്താസമ്മേളനം

പ്രക്ഷോഭം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് സിജെപി ; കേന്ദ്രമന്ത്രിമാരോടൊപ്പം സംയുക്ത വർത്താസമ്മേളനം

ശ്രീകാന്തിന്റെ മന്ത്രിസ്ഥാനത്തിൽ ഒരാഴ്ച മുൻപേ ധാരണയായി ; അമിത് ഷായും ഏക്നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ

ശ്രീകാന്തിന്റെ മന്ത്രിസ്ഥാനത്തിൽ ഒരാഴ്ച മുൻപേ ധാരണയായി ; അമിത് ഷായും ഏക്നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ

പുതിയ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഡോ. ശ്രീകാന്ത് ഷിൻഡെക്ക് സാധ്യത ; ക്യാബിനറ്റ് പുനഃസംഘടനയും ഉണ്ടാകും

പുതിയ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഡോ. ശ്രീകാന്ത് ഷിൻഡെക്ക് സാധ്യത ; ക്യാബിനറ്റ് പുനഃസംഘടനയും ഉണ്ടാകും

‘എന്നെ വീരനായകൻ ആക്കേണ്ടതില്ല, ഇത് നമ്മുടെ വിജയത്തിന്റെ ഒന്നാം പടി മാത്രം’ ; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി അഭിജീത് ദിപ്കെ

‘എന്നെ വീരനായകൻ ആക്കേണ്ടതില്ല, ഇത് നമ്മുടെ വിജയത്തിന്റെ ഒന്നാം പടി മാത്രം’ ; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി അഭിജീത് ദിപ്കെ

Discussion about this post

Latest News

‘പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ 2026’ ജൂലൈ 27-ന് ലോക്‌സഭയിൽ അവതരിപ്പിക്കും ; പരീക്ഷാ തട്ടിപ്പുകാർക്ക് കഠിനശിക്ഷയും കോടികളുടെ പിഴയും

‘പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ 2026’ ജൂലൈ 27-ന് ലോക്‌സഭയിൽ അവതരിപ്പിക്കും ; പരീക്ഷാ തട്ടിപ്പുകാർക്ക് കഠിനശിക്ഷയും കോടികളുടെ പിഴയും

പ്രഹ്ലാദ് ജോഷി ഇടക്കാല വിദ്യാഭ്യാസ മന്ത്രി ; ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു

പ്രഹ്ലാദ് ജോഷി ഇടക്കാല വിദ്യാഭ്യാസ മന്ത്രി ; ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു

പ്രക്ഷോഭം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് സിജെപി ; കേന്ദ്രമന്ത്രിമാരോടൊപ്പം സംയുക്ത വർത്താസമ്മേളനം

പ്രക്ഷോഭം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് സിജെപി ; കേന്ദ്രമന്ത്രിമാരോടൊപ്പം സംയുക്ത വർത്താസമ്മേളനം

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം: ജിസാനിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണം

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം: ജിസാനിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണം

ശ്രീകാന്തിന്റെ മന്ത്രിസ്ഥാനത്തിൽ ഒരാഴ്ച മുൻപേ ധാരണയായി ; അമിത് ഷായും ഏക്നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ

ശ്രീകാന്തിന്റെ മന്ത്രിസ്ഥാനത്തിൽ ഒരാഴ്ച മുൻപേ ധാരണയായി ; അമിത് ഷായും ഏക്നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ

പുതിയ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഡോ. ശ്രീകാന്ത് ഷിൻഡെക്ക് സാധ്യത ; ക്യാബിനറ്റ് പുനഃസംഘടനയും ഉണ്ടാകും

പുതിയ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഡോ. ശ്രീകാന്ത് ഷിൻഡെക്ക് സാധ്യത ; ക്യാബിനറ്റ് പുനഃസംഘടനയും ഉണ്ടാകും

‘എന്നെ വീരനായകൻ ആക്കേണ്ടതില്ല, ഇത് നമ്മുടെ വിജയത്തിന്റെ ഒന്നാം പടി മാത്രം’ ; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി അഭിജീത് ദിപ്കെ

‘എന്നെ വീരനായകൻ ആക്കേണ്ടതില്ല, ഇത് നമ്മുടെ വിജയത്തിന്റെ ഒന്നാം പടി മാത്രം’ ; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി അഭിജീത് ദിപ്കെ

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies