സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ മഞ്ഞുമ്മൽ ബോയ്സിന് തമിഴ്‌നാട്ടില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യ ദിനത്തില്‍ വളരെ കുറവ് സ്‌ക്രീനുകളില്‍ മാത്രം പ്രദര്‍ശിപ്പിച്ച സിനിമ ഇപ്പോള്‍ 25 കോടിയിലധികം രൂപയാണ് തമിഴ്നാട്ടില്‍ നിന്ന് കളക്ട് ചെയ്തിരിക്കുന്നത്.
നാല് മാസത്തിനിടെ ഒരു തമിഴ് പടത്തിനും ലഭിക്കാത്ത ബുക്കിംഗ് ആണ് ചിത്രത്തിന് തമിഴ്നാട്ടിൽ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ് പ്രേക്ഷകരും മികച്ച പ്രതികരണമാണ് ചിത്രത്തിനു നൽകുന്നത്.
ഇപ്പോഴിതാ സിനിമയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടി മേഘ്‌ന.
തന്റെ പുതിയ ചിത്രമായ അരിമാപ്പട്ടി ശക്തിവേല്‍ കണ്ടതിന് ശേഷം തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങവേയായിരുന്നു മേഘ്‌ന മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ പ്രതികരിച്ചത്. ‘ഞാന്‍ ഒരു മലയാളിയാണ്. ഞാന്‍ മനസിലാക്കിയിടത്തോളം കേരളത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ഇത്രത്തോളം പ്രതികരണം ഒന്നും ലഭിക്കുന്നില്ല. തമിഴ്നാട്ടില്‍ ഈ സിനിമ ഇത്രത്തോളം ആഘോഷിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഞാന്‍ സിനിമ കണ്ടതാണ്. വലിയ തൃപ്തി ഒന്നും ലഭിച്ചില്ല. എന്തുകൊണ്ടാണ് ആ സിനിമയ്ക്ക് ഇത്ര ഹൈപ്പ് കൊടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ല,’ എന്നായിരുന്നു നടിയുടെ പ്രതികരണം.
കേരളത്തിലുള്ളവർ തമിഴ് സിനിമകളെ വിജയപ്പിക്കാറില്ലെന്നും അവിടെ ആകെ വിജയിക്കുന്നത് വിജയ് സിനിമകൾ മാത്രമാണെന്നും മേഘന മാധ്യമങ്ങളോടു പറയുകയുണ്ടായി.
നടിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. തമിഴ് സിനിമയുടെ കേരളത്തിലെ സ്വീകാര്യതയെക്കുറിച്ചുള്ള നടിയുടെ വാക്കുകള്‍ക്കൊപ്പം കേരളത്തിലെ ഓള്‍ ടൈം തമിഴ് ടോപ്പ് 10 സിനിമകളുടെ ലിസ്റ്റ് ചേര്‍ത്തുകൊണ്ടുള്ള വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ ഏറ്റവും വിജയം നേടിയ 10 തമിഴ് സിനിമകളുടെ ലിസ്റ്റില്‍ വിജയ്‍യുടെ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഉള്ളത്
നടി വിവാദ പ്രസ്താവന നടത്തുമ്പോൾ അരിമാപ്പട്ടി ശക്തിവേല്‍ എന്ന സിനിമയുടെ സംവിധായകനും മേഘ്‌നയ്‌ക്കൊപ്പമുണ്ടായിരുന്നു. താരം സിനിമയ്ക്കെതിരെ പ്രതികരിച്ചപ്പോള്‍ സിനിമ ഇമോഷണലി കണക്ട് ആയതായാണ് സംവിധായകന്‍ പറഞ്ഞത്. ഇതിനെ നിരവധിപേര്‍ പ്രശംസിക്കുന്നുമുണ്ട്. 2017 റിലീസ് ചെയ്ത ഉരുതിക്കോൽ എന്ന ചിത്രത്തിലൂടെയാണ് മേഘന വെള്ളിത്തിരയിൽ എത്തുന്നത്. ബൈരി, ഐപിസി 376 എന്നിവയാണ് നടി പ്രധാനവേഷത്തിലെത്തിയ ചിത്രങ്ങൾ. 25 കോടിയുമായിമഞ്ഞുമ്മൽ ബോയ്സ് തിമിഴ്നാട്ടിൽ പ്രദർശനം തുടരുകയാണ്. 84 കോടിയാണ് ആഗോള കളക്ഷൻ.
Discussion about this post