ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ബിജെപി എംഎൽഎ ഫോസും കിംഹുൻ അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് രാവിലെയോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം.
ഇന്നലെ രാത്രിയോടെ അദ്ദേഹത്തിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയലിരിക്കെ രാവിലെയോടെ ജീവൻ നഷ്ടമാകുകയായിരുന്നു. സൗത്ത് ചാംഗ്ലോംഗ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഫോസും കിംഹുൻ.
നേരത്തെ പീപ്പിൾസ് പാർട്ടി അംഗമായിരുന്നു അദ്ദേഹം. 2014 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാംഗ്ലോംഗിൽ നിന്നും വിജയിച്ചു. 2019 ലെ തിരഞ്ഞെടുപ്പിന് മുൻപായി അദ്ദേഹം ബിജെപിയിൽ ചേരുകയായിരുന്നു. 2019 ൽ ഇവിടെ നിന്നും അദ്ദേഹം വീണ്ടും ജയിച്ച് എംഎൽഎയായി.
Discussion about this post