യൂറോപ്യൻ രാജ്യങ്ങളെ ഭീതിയിലാഴ്ത്തി പാരറ്റ് ഫീവർ. രോഗം ബാധിച്ച് അഞ്ച് പേർ മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.തത്തകളിൽ നിന്ന് മനുഷ്യരിലേയ്ക്ക് പടരുന്ന പാരറ്റ് ഫീവർ കേസുകൾ വർധിച്ചു വരുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
പക്ഷികളിൽ വരുന്ന ക്ലെമിഡയ വിഭാഗത്തിൽ പെട്ട ബാക്ടീരിയയാണ് ഇതിന് കാരണം. രോഗബാധിതരായ പക്ഷികളിൽ നിന്നുള്ള സ്രവങ്ങളാൽ മലിനമായ പൊടിപടലങ്ങൾ ശ്വസിക്കുന്നതിലൂടെയാണ് മനുഷ്യർക്ക് പാരറ്റ് ഫീവർ പിടിപെടുന്നത്. ഓസ്ട്രിയ, ഡെൻമാർക്ക്, ജർമ്മനി, സ്വീഡൻ, നെതർലാൻഡ്സ് എന്നിവിടങ്ങളിലാണ് പാരറ്റ് ഫീവർ കേസുകളിൽ വർധന.
ഒരു പക്ഷി കൊത്തിയാലോ പക്ഷിയുടെ കൊക്കും മനുഷ്യന്റെ വായയും തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കം മൂലമോ ആണ് വ്യക്തികൾക്ക് വരുന്നത്. 2023ലാണ് ഈ രോഗം തിരിച്ചിറിയുന്നത്. രോഗംപിടിപെട്ട പക്ഷികളുമായി ബന്ധം പുലർത്തുന്നവരിലാണ് ഇപ്പോൾ രോഗം കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടെങ്കിലും അത്തരം കേസുകളൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
പേശിവേദന, തലവേദന, പനി, വരണ്ട ചുമ, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. അഞ്ച് മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണം പ്രകടമാകാം. ആന്റിബയോട്ടിക് മരുന്നുകളിലൂടെ ചികിത്സ ആരംഭിക്കുന്നത് ന്യുമോണിയ പോലുള്ള സങ്കീർണ്ണതകളെ ഒഴിവാക്കാൻ സഹായിച്ചേക്കാം.
Discussion about this post