തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ട് മുന്നണികളുടെയും നാശത്തിന്റെ തുടക്കമായിരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇൻഡി മുന്നണി എല്ലായിടത്തും തകർന്നു. കൂടുതൽ കക്ഷികൾ എൻഡിഎയ്‌ക്കൊപ്പം ചേരുന്നു എന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ലോകസഭ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീണ്ടും കേരളത്തിൽ സന്ദർശനം നടത്തുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഈമാസം 15ന് പത്തനംതിട്ടയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പതിനായിരങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും. 19ന് ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട് നടക്കുന്ന റോഡ്ഷോയിൽ അദ്ദേഹം പങ്കെടുക്കും. 19ന് രാവിലെ 10ന് പാലക്കാട് ഗവ.മോയൻ സ്‌കൂൾ പരിസരത്ത് നിന്ന് കോട്ടമൈതാനം അഞ്ചുവിളക്ക് വരെയാണ് റോഡ്ഷോ. ഗവ.മോയൻ സ്‌കൂൾ മുതൽ സ്റ്റേഡിയം സ്റ്റാൻഡ് വരെയും പരിഗണനയിലുണ്ട്. സുരക്ഷാസേനയുടെ പരിശോധനയ്ക്കു ശേഷമേ അന്തിമ തീരുമാനമാകൂ. നേരത്തെ 15ന് പാലക്കാടും, 17ന് പത്തനംതിട്ടയിലും മോദിയെത്തുമെന്നാണ് അറിയിച്ചിരുന്നത്.
കേന്ദ്ര അവഗണന എന്ന പ്രചാരണം പൊളിഞ്ഞു. 47 വർഷം മുടങ്ങി കിടന്ന മാഹി ബൈപാസ് മോദി സർക്കാർ പൂർത്തീകരിച്ചു. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ 10 വർഷം വലിയ പരിഗണന കിട്ടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post