ന്യൂഡൽഹി:മൂന്നാം തവണയും അധികാരത്തിൽ എത്തിയാൽ സ്ത്രീശാക്തീകരണത്തിൽ പുതിയ അദ്ധ്യായം രചിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . സ്ത്രീകളുടെ സ്ഥാനം ഉയർത്തുകയും അവർക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സമൂഹത്തിന് മാത്രമേ ഉയരങ്ങളിലേക്ക് മുന്നേറാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ‘സശക്ത് നാരി-വികസിത ഭാരതം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് സർക്കാർ സ്ത്രീകളുടെ ബുദ്ധിമുട്ടുകൾക്ക് മുൻഗണന നൽകിയിരുന്നില്ല. അതേസമയം സ്ത്രീകളുടെ ജീവിതത്തത്തെ സഹായിക്കാൻ തന്റെ സർക്കാർ ഓരോ സംരംഭങ്ങളും അവതരിപ്പിച്ചിട്ടുണ്ട് എന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നും സ്ത്രീകളുടെ കൂടെ നിൽക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടോയ്‌ലറ്റുകളുടെ അഭാവം, സാനിറ്ററി പാഡുകളുടെ ഉപയോഗം, ബാങ്ക് അകൗണ്ടുക്ക
ളുടെ ആവശ്യകത എന്നീ കാര്യങ്ങളെ കുറിച്ച് സംസാരിച്ച ആദ്യത്തെ പ്രധാനമന്ത്രി താനാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിന്റെ പേരിൽ പല പാർട്ടികളും തന്നെ പരിഹസിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് ഒരു ചെറിയ സഹായം ചെയ്താൽ, അവർ മറ്റുള്ളവർക്ക് വേണ്ടി വലിയ സഹായമായി മാറും എന്നത് ഉറപ്പുള്ള കാര്യമാണ്. അത് തന്റെ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്വ ന്തം കുടുംബത്തിന്റെ കാര്യത്തിൽ മാത്രം ശ്രദ്ധ നൽകുന്നവർക്ക് സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ കാണാൻ സാധിക്കില്ല എന്നും അദ്ദേഹം ആരോപിച്ചു. സശക്ത് നാരി-വികസിത് ഭാരത് പദ്ധതിയിലെ ആനുകൂല്യങ്ങൾക്ക് അർഹരായ സ്ത്രീകളുമായി പ്രധാനമന്ത്രി സംവദിച്ചു.
Discussion about this post