ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരവാദസംഘങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നാല് സംസ്ഥാനങ്ങളിലെ മുപ്പതോളം സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസികളുടെ പരിശോധന. പഞ്ചാബ്, മദ്ധ്യപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് പരിശോധന നടക്കുന്നത്.
പഞ്ചാബിലെ മോഖ ജില്ലയിലെ ബിലാദസ്പൂറിലാണ് റെയ്ഡ്. പഞ്ചാബിലെ പ്രമുഖ വ്യവസായി ഫരീദ്‌കോട്ടിന്റെ വസതിയിലും പരിശോധന നടക്കുന്നുണ്ട്. സംസ്ഥാന പോലീസുമായി സഹകരിച്ചാണ് പരിശോധന. ഇന്ന് രാവിലെയോടെയാണ് പരിശോധന ആരംഭിച്ചത്.
ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഭീകരവാദ സംഘങ്ങളെ തകർക്കാനുള്ള നീക്കങ്ങൾ എൻഐഎ ആരംഭിച്ചിരുന്നു. ഇതിന്റെ ആദ്യ പടിയെന്നോണം, കഴിഞ്ഞ ജനുവരി ആദ്യ വാരം തന്നെ ഭീകരവാദ സംഘടനാ നേതാവ് ലോറൻസ് ബീഷ്‌ണോയിയുടെ സ്വത്തുവകകൾ എൻഐഎ കണ്ടുകെട്ടിയിരുന്നു. ഭീകരവാദ പ്രവർത്തനങ്ങളിലൂടെ സമ്പാദിച്ച ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
Discussion about this post