ബോളിവുഡ് താരങ്ങൾ ഒരു സിനിമക്കായി 100 കോടി വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. ഇതുകൂടാതെ സിനിമയ്ക്ക് പുറത്തുള്ള ആഘോഷങ്ങൾ, ഉദ്ഘാടനങ്ങൾ, വിവാഹങ്ങൾ എന്നിവയ്ക്കും ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം തന്നെ ബോളിവുഡ് താരങ്ങൾ വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹൃത്വിക് റോഷൻ, സണ്ണി ലിയോൺ, അനുഷ്‌ക ശർമ തുടങ്ങി മുൻനിര ബോളിവുഡ് താരങ്ങൾ വിവാഹങ്ങൾ പോലുള്ള പരിപാടികൾക്ക് വാങ്ങുന്ന പ്രതിഫലം അമ്പരപ്പിക്കുന്നതാണ്.
പ്രതിഫലത്തിന്റെ കാര്യത്തിൽ ബോളിവുഡ് താരങ്ങളിൽ ഏറ്റവും മുൻനിരയിലാണ് ഷാരൂഖ് ഖാൻ. നിലവിൽ 100 കോടിയാണ് താരം പ്രതിഫലമായി വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. സിനിമയ്ക്ക് പുറത്ത് വിവാഹങ്ങൾക്കോ, മറ്റു ആഘോഷ പരിപാടികളിലോ അതിഥിയായി എത്തണമെങ്കിൽ 8 കോടിയാണ് കിംഗ് ഖാൻ വാങ്ങിക്കുന്നത്. ഉദ്ഘാടനങ്ങൾക്ക് 2 കോടിയുമാണ് വാങ്ങുന്നത്. 2 കോടിക്ക് 40 മിനുട്ടാണ് ഷാരൂഖ് ഖാന്റെ കണക്ക്. അതായത് ഉദ്ഘാടനത്തിന് വന്നാൽ സ്റ്റേജിൽ കയറി സംസാരിക്കണമെങ്കിൽ 8 കോടി നൽകണം.
പ്രതിഫലത്തിന്റെ കാര്യത്തിൽ ഷാരൂഖ് ഖാനൊപ്പമാണ് സൽമാൻ ഖാനും. വിവാഹത്തിനും ആഘോഷങ്ങൾക്കും അതിഥിയായി എത്താൻ 1.50 കോടി മുതുൽ 2 കോടി വരെയാണ് വാങ്ങുന്നത്. പരിപാടികളിൽ ഡാൻസ് ചെയ്യണമെങ്കിൽ 2 കോടിക്ക് മുകളിൽ പ്രതിഫലം നൽകണമെന്നാണ് റിപ്പോർട്ട്. നടി അനുഷ്‌ക ശർമ വിവാഹം പോലുള്ള പരിപാടികളിൽ പങ്കെടുക്കാൻ ലക്ഷങ്ങളാണ് നിലവിൽ വാങ്ങുന്നത്. ആഘോഷങ്ങളിൽ മാത്രം പങ്കെടുക്കാൻ 50 ലക്ഷമാണ് താരം വാങ്ങുന്നത്. പരിപാടികളിൽ പങ്കെടുക്കുന്നതിനോടൊപ്പം ഡാൻസ് കൂടെ വേണമെങ്കിൽ 70 ലക്ഷം വരെയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.
വിവാഹങ്ങൾക്കും ആഘോഷ പരിപാടികളിലും ഡാൻസ് കളിക്കണമെങ്കിൽ 1 കോടിയാണ് ദീപിക പദുക്കോൺ പ്രതിഫലമായി വാങ്ങുന്നത്. ബോളിവുഡിലെ മുൻനിര നായികമാരിലൊരാളായ ദിപീക ഒരു ചിത്രത്തിനായി 15 മുതൽ 30 കോടി വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. പരസ്യങ്ങൾക്ക് 7 കോടി മുതുൽ 10 കോടിവരെയാണ് ദീപിക വാങ്ങുന്നത്.
ബോളിവുഡിന്റെ പ്രിയതാരം ഹൃത്വിക് റോഷനും പ്രതിഫലത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. 65 മുതൽ 75 കോടി വരെയാണ് നിലവിൽ ഒരു ചിത്രത്തിനായി ഹൃത്വിക് വാങ്ങുന്നത് വിവാഹത്തിന് അതിഥിയായി എത്തുന്നത് 2 കോടിയാണ് വാങ്ങുന്നത്. വിവാഹത്തിന് ഡാൻസ് കളിക്കാനും കോടികളാണ് താരം പ്രതിഫലമായി വാങ്ങുന്നത്. സണ്ണി ലിയോണും പ്രതിഫലത്തിന്റെ കാര്യത്തിൽ മുമ്പിലാണ്. ഉദ്ഘാടനം, വിവാഹം എന്നിവയ്ക്ക് 20 ലക്ഷമാണ് താരം പ്രതിഫലമായി വാങ്ങുന്നത്. വിവാഹത്തിന് ഡാൻസ് കളിക്കണമെങ്കിൽ 30 ലക്ഷമാണ് സണ്ണി ലിയോണിന് പ്രതിഫലമായി നൽകേണ്ടത്
Discussion about this post