ന്യൂഡൽഹി: മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടി മുതൽ കേസിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയ്‌ക്കെതിരെ ആന്റണി രാജു നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. പ്രതിയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ഒത്തുകളിക്കുകയാണോ എന്നും കോടതി ചോദിച്ചു.
കേസിൽ സർക്കാർ മറുപടി നൽകാത്തത് ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. എല്ലാ വസ്തുതകളും വ്യക്തമാണെന്നിരിക്കെ ഇനി എന്ത് മറുപടിയാണ് സർക്കാരിന് നൻകാനുള്ളതെന്നും ചോദിച്ച കോടതി, എതിർ സത്യവാങ്മൂലം നൽകാൻ സർക്കാരിന് കർശന നിർദേശം നൽകി. ജസ്റ്റിസുമാരായ സി.ടി രവികുമാർ രാജേഷ് ബിൻഡാൽ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അടിവസ്ത്രത്തിൽ ഹാഷിഷ് ഒളിപ്പിച്ച് കടത്തിയ വിദേശി 1990ലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുന്നത്. പ്രതിക്കെതിരായ പ്രധാന തെളിവായ അടിവസ്ത്രം അന്നത്തെ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജു മജിസ്ട്രറ്റ് കോടതിയിൽ മാറ്റി നൽകി തെളിവ് നശിപ്പിച്ചെന്നാണ് കേസ്.
Discussion about this post