ഇടുക്കി: നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് സാരമായി പരിക്കേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം. അൻപതേക്കർ സ്വദേശിനിയായ എംഎൻ തുളസിയാണ് മരിച്ചത്. ചികിത്സയിലിരിക്കെ രാവിലെയോടെയായിരുന്നു മരണം.
ഇന്നലെ ഉച്ചയോടെയായിരുന്നു തുളസിയ്ക്ക് തേനീച്ചയുടെ കുത്തേറ്റത്. കൊച്ചുമകൾക്കൊപ്പമിരിക്കവേ ആട്ടിൻ കൂടിനുള്ളിൽ നിന്ന് ആടുകളുടെ കരച്ചിൽ കേട്ടു. ഇത് എന്താണെന്ന് നോക്കാൻ പോയതായിരുന്നു. അപ്പോഴാണ് തേനീച്ചയുടെ കുത്തേറ്റത്. ഉടനെ തന്നെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ പരിക്ക് സാരമായതിനാൽ പിന്നീട് ഇവിടെ നിന്നും തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ആടിൻ കൂടിന് മുകളിലെ മരത്തിലായിരുന്നു തേനിച്ചക്കൂട് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് പരുന്തുകൾ അതുവഴി പറന്നിരുന്നു. ഇതിനിടെ തേനീച്ച കൂട്ടിൽ തട്ടിയതാകാമെന്നാണ് നിഗമനം.
Discussion about this post