ഡെറാഡൂൺ: ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. ഇതേടെയാണ് സംസ്ഥാനത്ത് നിയമം പ്രാബല്യത്തിലായത്.
കഴിഞ്ഞ മാസമാണ് ഉത്തരാഖണ്ഡ് നിയമസഭ ബില്ല് പാസാക്കിയത്. രണ്ട് ദിവസത്തെ ചർച്ചയ്ക്ക് ശേഷം ബില്ല് സഭ പാസാക്കുകയായിരുന്നു. പ്രത്യേക നിയമസഭാ സമ്മേൡച്ചായിരുന്നു മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ബില്ല് അവതരിപ്പിച്ചത്. ബില്ല് പാസായതിന് പിന്നാലെ ഗവർണർ ഒപ്പുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതിയ്ക്ക് വിട്ടത്.
വിവാഹം, വിവാഹ മോചനം, സ്വത്ത് കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് എല്ലാ മതവിഭാഗങ്ങൾക്കും തുല്യനീതി ഉറപ്പുവരുത്തന്നതാണ് നിയമം.
Discussion about this post