ന്യൂഡൽഹി: കേന്ദ്രത്തിന്റെ പുരപ്പുറ സോളർ പദ്ധതിയായ ‘സൂര്യ ഘർ :മുഫ്ത ബിജ്ലി യോജനയിൽ രജിസ്റ്റർ ചെയ്തത് ഒരു കോടിയിലധികം കുടുംബങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചുരുങ്ങിയ കാലയളവിലാണ് ഈ നേട്ടമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
‘സൂര്യ ഘർ :മുഫ്ത ബിജ്ലി യോജന ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ ഒരു കോടിയിലധികം കുടുംബങ്ങൾ രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്ര , ഒഡീഷ, തമിഴ്നാട് , ഉത്തർപ്രദേശ്, എന്നിവിടങ്ങളിൽ നിന്ന് അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം സോളർ പദ്ധതിയിൽ രജിസ്റ്റർ ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ സോളാർ വൈദ്യുതിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജനയ്ക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതി വഴി പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകി ഒരു കോടി വീടുകളിൽ പ്രകാശം പരത്തുകയാണ് സർക്കാർ ലക്ഷ്യം.
പ്രധാനമന്ത്രി സൂര്യ ഘർ പദ്ധതി പ്രകാരം സോളാർ റൂഫ് ടോപ്പ് സിസ്റ്റം സ്ഥാപിക്കുന്നതിനായി ഓരോ കുടുംബങ്ങൾക്കും 78000 രൂപ വരെയാണ് സബ്സിഡിയായി കേന്ദ്രസർക്കാർ നൽകുന്നത്. 75,021 കോടി രൂപ ചിലവിലാണ് കേന്ദ്രസർക്കാർ പ്രധാനമന്ത്രി സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന നടപ്പിലാക്കുന്നത്. കുടുംബങ്ങൾക്ക് വൈദ്യുതി ബില്ലിൽ വലിയ ലാഭം നൽകുമെന്ന് മാത്രമല്ല 17 ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകുന്നത് കൂടിയാണ് പ്രധാനമന്ത്രി അവതരിപ്പിച്ച പദ്ധതി.ദ്ധതി.
Discussion about this post