അമരാവതി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിൽ. എൻഡിഎ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് അദ്ദേഹം ആന്ധ്രാപ്രദേശിൽ എത്തുന്നത്. ലോക് സഭാ തീയതി പ്രഖ്യാപിച്ചതിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പൊതുപരിപാടിയാണ് ഇത് . പൽനാട് ജില്ലയിലെ ബൊപ്പുഡി ഗ്രാമത്തിൽ നടക്കുന്ന വൻ പൊതു റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത്.
പാർട്ടി അദ്ധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു, ജനസേന പാർട്ടി മേധാവിയും നടനുമായ പവൻ കല്യാൺ എന്നിവരും അദ്ദേഹത്തിനൊപ്പം റാലിയിൽ പങ്കെടുക്കും. ആന്ധ്രയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റാലിയാകുമെന്നാണ് നേതാക്കൾ പറയുന്നത്. ബിജെപിയും തെലുങ്ക് ദേശം പാർട്ടിയും ജനസേനാ പാർട്ടിയും ഒന്നിച്ച് മത്സരിക്കാൻ തീരുമാനിച്ചതിന് ശേഷമുള്ള ആദ്യ റാലിയാണിത്.
വൈകീട്ട് 4.10 ന് പ്രധാനമന്ത്രി ഗന്നവാരം വിമാനത്താവളത്തിൽ എത്തിച്ചേരും. തുടർന്ന് ഹെലികോപ്റ്ററിൽ പൽനാട് ജില്ലയില്ലെത്തും. വൈകിട്ട് 5 മണി മുതൽ 6 മണിവരെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണ റാലിയിലും യോഗത്തിലും പങ്കെടുക്കും. ശേഷം അദ്ദേഹം ഹൈദരാബാദിലേക്ക് മടങ്ങും.
Discussion about this post