ന്യൂഡൽഹി: ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ കവിത, അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെയുള്ള ആം ആദ്മി ഉന്നത നേതാക്കളുമായി ഗൂഢാലോചന നടത്തി പാർട്ടി നേതാക്കൾക്ക് 100 കോടി രൂപ നൽകിയതായി വെളിപ്പെടുത്തി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്.
ഡൽഹി എക്‌സൈസ് നയരൂപീകരണത്തിലും നടപ്പാക്കലിലും ആനുകൂല്യം ലഭിക്കുന്നതിനായി അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കളുമായി കവിതയും മറ്റുള്ളവരും ഗൂഢാലോചന നടത്തിയതായി ഇ ഡി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്,
തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകളെ കഴിഞ്ഞയാഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു, നിലവിൽ മാർച്ച് 23 വരെ അവർ ഏജൻസിയുടെ കസ്റ്റഡിയിലാണ്. കവിത “ഡൽഹി എക്സൈസ് നയ അഴിമതിയുടെ പ്രധാന ഗൂഢാലോചനക്കാരിയും ഗുണഭോക്താവുമാണെന്നാണ് ഇഡി പ്രത്യേക കള്ളപ്പണം വെളുപ്പിക്കൽ നിയമ (പിഎംഎൽഎ) കോടതിയിൽ പറഞ്ഞിട്ടുള്ളത്.
Discussion about this post