ആലപ്പുഴ: ആലപ്പുഴ പുറക്കാട് കടൽ അമ്പത് മീറ്ററോളം ഉൾവലിഞ്ഞു. പുറക്കാട് മുതൽ കെക്കോട്ട് വരെയുള്ള 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇന്നു രാവിലെയാണ് സംഭവം. കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്തമല്ല.
സംഭവത്തിന് പിന്നാലെ തീരത്ത് ചെളി നിറഞ്ഞിരിക്കുകയാണ്. ഇതേത്തുടർന്ന് മത്സ്യബന്ധന ബോട്ടുകൾ തീരത്തേക്ക് എത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണ് എന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. നേരത്തെ രണ്ട് തവണ ഇത്തരത്തിൽ കടൽ ഉൾവലിഞ്ഞിട്ടുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.
രാത്രിയിൽ തിരമാലകൾ രൂക്ഷമായിരുന്നെന്നും ഇത്തര പ്രതിഭാസം ചാകരക്കാലത്ത് കാണാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ സുനാമിക്ക് മുൻപും കടൽ ഉൾവലിയാറുണ്ട്. സംഭവത്തെ തുടർന്ന് ആശങ്കയിലാണ് പ്രദേശവാസികൾ.
Discussion about this post