കോട്ടയം : എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത യൂണിയൻ പ്രസിഡണ്ടിനെ എൻഎസ്എസ് പുറത്താക്കി. എൻഎസ്എസ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡണ്ട് ആയ സിപി ചന്ദ്രൻ നായരെയാണ് പുറത്താക്കിയത്. കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് എൻഎസ്എസ് നടപടി സ്വീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസമാണ് കോട്ടയം സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടന് വേണ്ടി പാലാ നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നിരുന്നത്. ഉദ്ഘാടന ചടങ്ങിൽ തോമസ് ചാഴിക്കാടനും ജോസ് കെ മാണിക്കും ഒപ്പം എൻഎസ്എസ് യൂണിയൻ പ്രസിഡണ്ടായ ചന്ദ്രൻ നായരും പങ്കെടുത്തത് വിവാദമായിരുന്നു.
എൻഎസ്എസ് കരയോഗം പ്രവർത്തകരുടെ രേഖാമൂലമുള്ള പരാതി ലഭിച്ചതോടെയാണ് നേതൃത്വം ചന്ദ്രൻ നായർക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. താലൂക്ക് യൂണിയന്റെ 13 അംഗങ്ങളെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ തന്നെ ചങ്ങനാശ്ശേരിയിലേക്ക് വിളിച്ചുവരുത്തി അഭിപ്രായം ആരാഞ്ഞ ശേഷമാണ് ചന്ദ്രൻ നായർക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.
Discussion about this post